- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളർത്തുനായക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി രശ്മിക മന്ദാന; ക്യൂട്ട് ചിത്രമെന്ന് പറഞ്ഞ് ആരാധകർ
തെന്നിന്ത്യയിലെ ഏവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രശ്മിക മന്ദാന. കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിൽ അഭിനയിച്ച രശ്മികയ്ക്ക് എല്ലാ ഇൻഡസ്ട്രികളിലും ആരാധകർ ഏറെയാണ്. കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. ഗീത ഗോവിന്ദം, ഡിയർ കോംറെഡ് എന്നീ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ നേടിയെടുക്കാൻ രശ്മികയ്ക്ക് സാധിച്ചു. അല്ലു അർജുന്റെ പുഷ്പയാണ് രശ്മികയുടെ കരിയറിൽ വലിയ മാറ്റങ്ങൾ നേടിക്കൊടുത്തത്.
സോഷ്യൽ മീഡിയയിലുടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഓമന വളർത്തുനായ ഓറയ്ക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. 'അവൾ എല്ലാം മികച്ചതാക്കുന്നു' എന്ന ക്യാപ്ഷനൊപ്പം രശ്മിക പങ്കിട്ട ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇതാദ്യമായല്ല ഓറയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെയ്ക്കുന്നത്. പലപ്പോഴും തന്റെ വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി രശ്മിക സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
അതേസമയം 'അനിമൽസ് ' എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, അനിൽ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.




