- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ വേർപാടോടെ ഞാൻ അനാഥയായി'; അമ്മയുടെ വിയോഗത്തിൽ താര കല്യാൺ
തിരുവനന്തപുരം: മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചത് ഇന്നലെയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു, തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സുബ്ബലക്ഷ്മിയമ്മയുടെ മരണവിവരം അറിഞ്ഞ് പലരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപിച്ചു. അമ്മയുടെ മരണം നടന്ന് മണക്കൂറുകൾക്കകം താര കല്യാൺ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആശുപത്രി കിടക്കയിൽ കിടന്ന് അമ്മൂമ്മ അവസാനമായി തന്നെ ചേർത്തു പിടിച്ച ചിത്രത്തിനൊപ്പം മരണ വാർത്ത പുറത്തുവിട്ടതുകൊച്ചുമകൾ സൗഭാഗ്യ വെങ്കടേഷാണ്. മണിക്കൂറുകൾക്കകം താര കല്യാണും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. തന്നെ ചേർത്ത് പിടിച്ച് അമ്മ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് താര കല്യാണിന്റെ പോസ്റ്റ്. 'ഈ വേർപാടോടെ ഞാൻ അനാഥയായി' എന്നാണ് താര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടിയെ ആശ്വസിപ്പിച്ചും, സുബ്ബലക്ഷ്മിയമ്മയ്ക്ക് പ്രണാമമർപ്പിച്ചും നിരവധിപേരാണ് കമന്റ്ബോക്സിൽ എത്തുന്നത്.
1936ലാണ് സുബ്ബലക്ഷ്മിയുടെ ജനനം. തിരുവനന്തപുരത്തെ ജവാഹർ ബാലഭവനിലെ മ്യൂസിക്, ഡാൻസ് ഇൻസ്ട്രക്ടർ ആയിട്ട് ജോലി ആരംഭിച്ച ആളാണ് സുബ്ബലക്ഷ്മി. പിന്നീട് 1951-ൽ ഓൾ ഇന്ത്യ റേഡിയോയിൽ ആദ്യത്തെ ലേഡി കംപോസറായി വർഷങ്ങളോളം ജോലി ചെയ്യുകയും ചെയ്തു.
2002-ലാണ് സുബ്ബലക്ഷ്മി അമ്മയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. നന്ദനം എന്ന സിനിമയിലെ വേഷമണി അമ്മാൾ എന്ന കഥാപാത്രമായി തുടങ്ങിയ സുബ്ബലക്ഷ്മി കല്യാണരാമനിലെയും പാണ്ടിപ്പടയിലെയും മുത്തശ്ശി റോളുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അതുപോലെ മലയാളം സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് പരസ്യങ്ങളിലും സുബ്ബലക്ഷ്മി ഭാഗമായിട്ടുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്