- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാബു ആന്റണിയും മകനും ഒന്നിക്കുന്ന ചിത്രം തീയറ്ററുകളിലേക്ക്; 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എത്തുന്നത് അഞ്ച് ഭാഷകളിലേക്ക്
കൊച്ചി: ആക്ഷൻ ഹീറോ ബാബു ആന്റണിയും മകനും ഒരുമിക്കുന്ന ചിത്രം തീയ്യറ്ററുകളിലേക്ക്. അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാൾസ് ടെയ്‌ലറും സിനിമിയല്ഡ കേന്ദ്ര കഥാപാത്രമാകുന്നു. 'ദ ഗ്രേറ്റ് എസ്‌കേപ്പ് അഞ്ച് ഭാഷകളിലായാണ് തീയറ്ററുകളിൽ എത്തുന്നത്.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലൂടെയാണ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിൽ കൂടുതൽ ദൃശ്യമികവും പുതുമകളുമായിട്ടാണ് അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റനടപടികൾ ആരംഭിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ബാബു ആന്റണിയെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലൂടെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. അതിഗംഭീരമായ മേക്കിങ്ങാണ് ഈ ചിത്രത്തിന്റെ പുതുമ. ലോക സിനിമകളുടെ ദൃശ്യഭംഗിയുമായി ചേർന്നു പോകുന്ന ഒരു ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. അമേരിക്കയിലെ ചലച്ചിത്ര പ്രവർത്തകനും നവാഗത പ്രതിഭയുമായ സന്ദീപ് ജെ എൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ദ ഗ്രേറ്റ് എസ്‌കേപ്പിന്റെ വിതരണാവകാശം തേടുന്നതായും അറിയിച്ചു. താല്പര്യമുള്ള ഏജൻസികൾക്ക് ബന്ധപ്പെടാവുന്നതാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി
ബാബു ആന്റണിയും മകൻ ആർതർ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. പ്രമുഖ തമിഴ് താരവുമായ സമ്പത്ത് റാം, അമേരിക്കൻ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്‌സ് ആന്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ് .ചിത്രം പൂർണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്.




