- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രൺബീർ ചിത്രം'അനിമലി'നെ പ്രശംസിച്ച് പോസ്റ്റിട്ടു തൃഷ; ട്രോളും വിമർശനങ്ങളും പിന്നാലെ എത്തിയപ്പോൾ ഡിലീറ്റ് ചെയ്തു
മുംബൈ: സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത് ചിത്രമാണ് 'അനിമൽ' ബോളിവുഡ് സിനിമക്ക് പുതിയ ഉണർന്ന് നല്കുകയാണ്. ചിത്രം വൻ ഹിറ്റാണെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ, രശ്മിക എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഡിസംബർ 1 നാണ് തിയറ്ററുകളിലെത്തിയത്. അനിമലിനെ ചുറ്റിപ്പറ്റി വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഇതൊന്നും ബോക്‌സോഫീസിൽ കളക്ഷനെ ബാധിച്ചിട്ടില്ല. ഇതിനോടകം തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.
അനിമൽ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രത്തെക്കുറിച്ച് നടി തൃഷ പറഞ്ഞ വാക്കുകളാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച നടി രംഗത്തെത്തിയിരുന്നു. അനിമലിലെ സ്ത്രീ വിരുദ്ധത വലിയ ചർച്ചയാകുമ്പോഴാണ് അഭിനന്ദിച്ച് നടി എത്തിയത്. 'കൾട്ട്' എന്നാണ് വിശേഷിപ്പിച്ചത്.
നടൻ മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ ശബ്ദമുയർത്തിയ തൃഷ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന അനിമലിനെ പ്രശംസിക്കുന്നത് ശരിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ വാക്കുകൾ വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ നടിക്കെതിരെ ട്രോളുകളും മീമുകളും ഉയരുന്നുണ്ട്.
സിനിമയുടെ പ്രമേയത്തെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നടൻ രൺബീറിന്റെ പ്രകടനത്തെ പ്രശംസിച്ച് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത മുൻ ചിത്രങ്ങളായ അർജുൻ റെഡ്ഡി, കബീർ സിങ് തുടങ്ങിയ ചിത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എ സർട്ടിഫിക്കറ്റോടെയാണ് അനിമൽ തിയറ്ററുകളിൽ എത്തിയത്.