- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ക്ഷമ കാട്ടിയാൽ മനോഹരമായ തിയേറ്റർ അനുഭവമാണ് മലൈക്കോട്ടൈ വാലിബൻ
കൊച്ചി: മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് വാലിബന് ലഭിക്കുന്നത്. കടുത്ത സൈബർ ആക്രമണങ്ങളും ഈ സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ കണ്ട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മിഥുൻ രമേശ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രയാം മിഥുൻ പങ്കിട്ടത്.
ദൃശ്യങ്ങളാൽ ഞെട്ടിക്കുന്ന മാസ്റ്റർപീസ് എന്ന് പറയുമ്പോഴും മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബനിൽ അനുഭവപ്പെട്ട പോരായ്മകളും മിഥുൻ രമേശ് ചൂണ്ടിക്കാട്ടുന്നു. കുറച്ച് വേഗതയാകാമായിരുന്നുവെന്നാണ് മിഥുന്റെ അഭിപ്രായാം. നാടോടിക്കഥകൾ അല്ലെങ്കിൽ ഒരു അമർചിത്ര കഥ തോന്നിപ്പിക്കുന്നു. അതിനാൽ മലൈക്കോട്ടൈ വാലിബന്റെ കഥ പറച്ചിലും അങ്ങനെയാണ് എന്നും സമർഥിക്കുന്ന നടൻ മിഥുൻ രമേശ് അതിനാലാണ് പ്രകടനത്തിലും ദൃശ്യങ്ങളിലും നാടകീയ ഉണ്ടാകുന്നതെന്നും സ്വാഭാവികത പ്രതീക്ഷിക്കാനാകില്ല എന്നും അഭിപ്രായപ്പെടുന്നു.
ഇന്നത്തെ ഒരു കാലഘട്ടത്തിൽ സിനിമയ്ക്കായി തിയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന് ഒരു മിനിട്ട് ബോറടിച്ചാൽ പോലും പ്രശ്നമാണ് എന്ന് മലൈക്കോട്ടൈ വാലിബനെ വിശകലനം ചെയ്ത് മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു. അവന്റെ കയ്യിൽ മറ്റൊരു സ്ക്രീനുണ്ട്. മൊബൈൽ. അവനെ അതിലേക്ക് തിരിയാൻ അവസരമുണ്ടാക്കാതെ സിനിമ അവതരിപ്പിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്നും നടൻ വ്യക്തമാക്കുന്നു.
നിങ്ങൾക്ക് മതിപ്പുളവാക്കാൻ ആഗ്രഹമില്ലെങ്കിലും അക്കാര്യത്തിൽ എന്തായാലും മെച്ചപ്പെടേണ്ടതുണ്ട്. എന്നാൽ ക്ഷമയോടെ കണ്ടിരിക്കാൻ തയ്യാറായിൽ സിനിമയിൽ ആസ്വദിക്കാൻ ഒരുപാടുണ്ട് എന്നും മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു. സംഗീതവും ലാലേട്ടന്റെ ത്രസിപ്പിക്കുന്ന പ്രകടനവും അവസാനഭാഗവും ആകർഷിക്കുന്നതാണ്. നിങ്ങൾ ക്ഷമ കാട്ടിയാൽ മനോഹരമായ തിയേറ്റർ അനുഭവമാണ് മലൈക്കോട്ടൈ വാലിബൻ എന്നും മിഥുൻ രമേശ് അഭിപ്രായപ്പെടുന്നു.