- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ്നിയും മാർവെലും കണ്ട് കയ്യടിക്കുന്നവർ വാലിബനെ റദ്ദു ചെയ്യുന്നത് ശരിയല്ല
കൊച്ചി: ഹൈപ്പർ റിയലിസത്തിൽ അഭിരമിക്കുന്ന മലയാളിപൊതുഭാവനയ്ക്കാണ് 'മലൈക്കോട്ടൈ വാലിബൻ' ഉൾക്കൊള്ളാൻ പ്രയാസമെന്ന് സംവിധായിക ശ്രുതി ശരണ്യം. ആധുനിക മലയാള സിനിമയിലെ പുതുമയായതിനാലാകാം ആ നാടകീയത ഉൾക്കൊള്ളാനാകാത്തത്. വാലിബൻ ഗംഭീര തിയേറ്റർ അനുഭവമാണ് സമ്മാനിച്ചതെന്നും ശ്രുതി പറഞ്ഞു. പെണ്ണുങ്ങളുടെ ശരീരപ്രദർശനവും ഐറ്റം നമ്പറും ഇല്ലെങ്കിൽ ഒരു സിനിമ വിജയിക്കില്ല എന്ന സ്റ്റീരിയോടിപ്പിക്കൽ ചിന്തയ്ക്ക് മാത്രം മാറ്റമില്ലെന്ന വിമർശനവും സംവിധായിക മുന്നോട്ട് വച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ശ്രുതി ശരണ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'വാലിബൻ ഇടവേളയിൽ നിന്ന് - ഹൈപ്പർ റിയലിസത്തിൽ അഭിരമിക്കുന്ന മലയാളി പൊതുഭാവനയ്ക്കാണ് ഇതുൾക്കൊള്ളാൻ പ്രയാസം. വാലിബൻ ഗംഭീരൻ ഒരു തിയേറ്റർ എക്സ്പീരയൻസ് ആണ്. അതായത് എല്ലാം 'തിയേട്രിക്കൽ' ആണ്. വരണ്ട ഭൂമികയും, കടുംചായങ്ങളും, ശബ്ദായമാനമായ രംഗങ്ങളും, അഭിനേതാക്കളുടെ വാക്കും നോക്കുമെല്ലാം തികച്ചും നാടകീയമാണ്.
ആധുനിക മലയാള സിനിമയിൽ ഈ നാടകീയത ഒരു പുതുമയായതിനാലാവണം, പലർക്കും വാലിബൻ ഉൾക്കൊള്ളാനാവാത്തത്. ടെക്സ്റ്റിലും ഫോമിലുമെല്ലാം ഗംഭീരമൊരു പരീക്ഷണം തന്നെയാണ് വാലിബൻ. തിയേറ്ററിൽ തന്നെ പോയി കാണേണ്ട അനുഭവം. ഡിസ്നിയും മാർവെലും സാമുറായ് പടങ്ങളും കണ്ട് കയ്യടിക്കുന്നവർ വാലിബനെ റദ്ദു ചെയ്യുന്നത് ശരിയല്ല. എങ്കിലും ഇന്നും മാറ്റമില്ലാതെ തുടരുന്നത് പെണ്ണുങ്ങളുടെ ശരീരപ്രദർശനവും ഐറ്റം നമ്പറും ഇല്ലെങ്കിൽ ഒരു സിനിമ വിജയിക്കില്ല എന്ന സ്റ്റീരിയോടിപ്പിക്കൽ ചിന്തയാണ്'.