- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണു കെട്ടിയ നീതി വ്യവസ്ഥ; ഒരു കണ്ണ് പാതി താഴ്‌ത്തി നോക്കുന്നത് ഓർമ്മിപ്പിക്കുന്നത് ദൃക്സാക്ഷിയെ? വീണ്ടുമൊരു കോടതിക്കഥ? ഞാൻ കണ്ടതാ സാറേ.. വരുൺ ജി പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചകളിൽ

വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു. നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയിൽ നീതിദേവതയെ കാണാൻ കഴിയുക. ഇതിൽ ഒരു കണ്ണ് പാതി താഴ്‌ത്തി നോക്കുന്നത് ഒരു ദൃക് സാഷിയെ അനുസ്മരിപ്പിക്കുന്നു - ഞാൻ കണ്ടതാ സാറേ... എന്ന ടൈറ്റിൽ തന്നെ ഒരു ദൃക് സാഷിയെ ഓർമ്മപ്പെടുത്തുന്നു.
ഹൈലൈൻ പിക്‌ച്ചേഴ്‌സ്ഇൻ അസ്സോസ്റ്റി യേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്നതാണ് ഈ ചിത്രം. കോ- പ്രൊഡ്യൂസർ - ബാബു ആർ. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ അബ്ദുൾ അസീസ്റ്റ്. നർമ്മത്തിലൂടെ ഒരു ത്രില്ലർ സിനിമയാണ് ഈ ചിത്രത്തിലൂടെ വരുൺ ജി. പണിക്കർ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിളാണു നായിക. അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീർ കരമന, അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗർമ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളാണ്.
രചന - അരുൺ കരിമുട്ടം.
സംഗീതം - രാഹുൽ രാജ്.
ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ.
എഡിറ്റിങ് -എം.എസ്. അയ്യപ്പൻ നായർ.
കലാസംവിധാനം. - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര
കോസ്റ്റ്യും ഡിസൈൻ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി.
ഫിനാൻസ് കൺടോളർ - സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ -മാനേജർ - കുര്യൻ ജോസഫ് . പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട .
പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്.
തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.

