- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെജിഎഫിന് ശേഷം 'ടോക്സിക്'; കയ്യിൽ മെഷീൻ ഗണ്ണുമായി യഷ്; ഗീതു മോഹൻദാസ് തിരക്കഥയും സംവിധാനവും
ബംഗളുരു: സൂപ്പർഹിറ്റ് ചിത്രം കെജിഎഫിന് ശേഷം യഷ് നായകനായ Zvvഎന്നുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ടോക്സിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുക.
ചിത്രത്തിന്റെ അനൗൺസ്മെന്റ് വിഡിയോ യഷ് പുറത്തുവിട്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റും കയ്യിൽ മെഷീൻ ഗണ്ണുമായി നിൽക്കുന്ന യഷിന്റെ രൂപമാണ് വിഡിയോയുടെ അവസാനം പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് വിഡിയോ. മുതിർന്നവരുടെ ഫെയറി ടെയിൽ- എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററിൽ എത്തും.
യഷിന്റെ 19ാം ചിത്രമാണ് ഇത്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ടോക്സിക്കിനുണ്ട്. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുക. അതിനിടെ നിവിൻ പോളിയെ നായകനാക്കി എടുത്ത മൂത്തോനാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത അവസാനം ചിത്രം.