തിരുവനന്തപുരം: ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടിടിയിലേക്ക് എത്തുന്നു.തിയേറ്ററിലെത്തി 4 മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.ജൂലൈ 19 മുതല്‍ നെറ്റ്ഫ്ളിക്സിലാണ് സിനിമ സ്ട്രീം ചെയ്യുക.
മലയാളി മനസിനെ നൊമ്പരപ്പെടുത്തിയ ബെന്യാമിന്റെ നോവല്‍ ആടുജീവിതം ബ്ലെസിയുടെ നേതൃത്വത്തില്‍ സിനിമയാകും എന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ മലയാളികള്‍ ആടുജീവിതത്തെ ഏറ്റെടുത്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം പല ഭാഷകളിലും വിജയമായി.