- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം വരവില്‍ ഞെട്ടിച്ച് വിശാല്‍ കൃഷ്ണമൂര്‍ത്തി; 'ദേവദൂതന്' 56 ല്‍ നിന്ന് 100 തിയറ്ററുകളിലേക്ക് ; റീ-എഡിറ്റ് വേര്‍ഷനെ സ്വീകരിച്ച് പ്രേക്ഷകര്‍
തിരുവനന്തപുരം: രണ്ടാം വരവില്‍ പ്രേക്ഷക പ്രീതി നേടി വിശാല്‍ കൃഷ്ണമൂര്‍ത്തി. ദേവദൂതന് റീമാസ്റ്റര്‍ വേര്‍ഷന്‍ എങ്ങും മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടാം ദിനം തിയേറ്ററുകളുടെ എണ്ണത്തിലും വന്‍വര്‍ധന.കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം ഇന്നലെ തിയറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലെ തിയറ്ററുകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.ഇത് സംബന്ധിച്ച ഔദ്യോഗിക പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടു.
റീ മാസ്റ്റേര്‍ഡ്, റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേര്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറാണ് ദേവദൂതന്. ജയപ്രദ, ജനാര്ദ്ദനന്, മുരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരന്നിരുന്നു.സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ലാണ് ദേവദൂതന് തിയറ്ററുകളിലെത്തിയത്.രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്ഫടികമാണ് പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്.