- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്ചകള്‍; കേരളം ഇങ്ങനെയാണ് എന്ത് സംഭവിച്ചാലും നമ്മള് ഒന്നിച്ചും നില്ക്കും; കുറിപ്പ് പങ്കുവെച്ച് ദുല്‍ഖര്‍
തിരുവനന്തപുരം: വയനാട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ദുല്‍ഖര്‍ സല്മാന്.ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്ചകളാണ് വയനാട്ടില്‍ കാണാനാകുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്ക്കൊപ്പം എന്റെ മനസ്സുമുണ്ട്. എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഐക്യദാര്‍ഢ്യമറിയിച്ചത്.
ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ..
'ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക നായകന്മാര്ക്കും വയനാടിനെ സഹായിക്കാന്‍ കൈനീട്ടുന്ന എല്ലാവര്ക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന' എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.
വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 199 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്. ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്
ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി 8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892.