- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 വര്‍ഷത്തിനിപ്പുറം 'ഗ്ലാഡിയേറ്ററി'ന് രണ്ടാം ഭാഗം; എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമയുടെ പുതിയ വരവ് 2588 കോടി മുതല്‍ മുടക്കില്‍; ട്രെയ്ലര്‍ പുറത്ത്
തിരുവനന്തപുരം: ഇന്നും കാഴ്ച്ചക്കാരുള്ള ദൃശ്യവിസ്മയമാണ് ഗ്ലാഡിയേറ്റര്‍. ഒരു രണ്ടാം വരവിനായി ആരാധകര്‍ കൊതിച്ച ചിത്രം.ഇപ്പോഴിത 24 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. നവംബര്‍ 22 ന് ചിത്രം തിയറ്ററുകളിലെത്തും.
ഗ്ലാഡിയേറ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തിയിരിക്കുകയാണ്.
ഗ്ലാഡിയേറ്ററിലെ സംഭവ വികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റര്‍ 2 ലെ കഥ നടക്കുന്നത്. റോമിന്റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്റെ പൗത്രന്‍ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. ജനറല്‍ മാര്‍കസ് അകേഷ്യസിന്റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ലൂഷ്യസിനെ അടിമത്തത്തിലേത്ത് തള്ളിവിടുന്നു. മാക്സിമസിന്റെ (ഗ്ലാഡിയേറ്ററിലെ റസല്‍ ക്രോ) ജീവിതകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ഗ്ലാഡിയേറ്ററായി പോരിനൊരുങ്ങുകയാണ് ലൂഷ്യസ്.
പോള്‍ മെസ്‌കലാണ് ലൂഷ്യസ് ആയി എത്തുന്നത്. പെഡ്രോ പാസ്‌കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 310 മില്യണ്‍ ഡോളറോളമാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ 2588 കോടി! നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു ഗ്ലാഡിയേറ്റര്‍. രണ്ടാം ഭാഗവും അതേപോലെ ജനപ്രീതി നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ്.
ആദ്യഭാഗം സംവിധാനം ചെയ്ത റിഡ്ലി സ്‌കോട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും അമരത്ത്.എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ഗ്ലാഡിയേറ്റര്‍ 2000 ലാണ് പുറത്തിറങ്ങിയത്.ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം അവാര്‍ഡുകളും വാരിക്കൂട്ടി. ഓസ്‌കറില്‍ 12 നോമിനേഷനുകള്‍ നേടിയ ചിത്രം മികച്ച ചിത്രവും മികച്ച നടനുമടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.റസല്‍ ക്രോ ആയിരുന്നു മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തിയത്.