- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചപ്പോള്‍ കണ്ണിന് പരിക്കേറ്റു; വേദന കാരണം ഉറങ്ങാന്‍ പോലുമാവുന്നില്ലെന്ന് നടി ജാസ്മിന്
കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചപ്പോള്‍ കണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റതായി ടെലിവിഷന്‍ താരം ജാസ്മിന് ബാസിന്. നിലവില്‍ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് താരം പറയുന്നത്.
ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് താരം കോണ്ടാക്റ്റ് ലെന്‍സ് വെച്ചത്. ആ സമയത്ത് കണ്ണിന് വേദന അനുഭവപ്പെട്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വേദന കടുക്കുകയായിരുന്നു. കൂടാതെ കാഴ്ച മങ്ങുകയും ചെയ്തു. ഡോക്ടറെ കാണിച്ചപ്പോഴാണ് കോര്‍ണിയയ്ക്ക് ക്ഷതമേറ്റതാണെന്ന് മനസിലാക്കിയത്.
കടുത്ത വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞത് നാലോ അഞ്ചോ ദിവസത്തില്‍ ശരിയാവും എന്നാണ്. എന്റെ കണ്ണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ല. കാരണം എനിക്ക് ഒന്നും കാണാനാവില്ല. വേദനകാരണം ഉറങ്ങാന്‍ പോലുമാവുന്നില്ല.- താരം വ്യക്തമാക്കി.