- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
മലയാള സിനിമയുടെ രക്ഷകനായി ജൂഡ് ആന്റണി! തിയേറ്ററുകളിലേയ്ക്ക് ഇരച്ചു കയറി കാണികൾ; ഈച്ച ആട്ടിക്കൊണ്ടിരുന്ന തിയറ്റർ ഉടമകൾക്ക് 2018 സിനിമ സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; തിയറ്ററുകളിൽ തകർത്താടി മൾട്ടിസ്റ്റാർ ചിത്രം; ടൊവിനോക്കും നിറഞ്ഞ കൈയടി
തിരുവനന്തപുരം: 2018 ലെ മഹാപ്രളയം പ്രമേയമാക്കി അവതരിക്കപ്പെട്ട ഒരു ജൂഡ് ആന്റണി ചിത്രമാണ് 2018. മഹാപ്രളയം പോലെ തീയറ്ററുകളിലേയ്ക്ക് ഇപ്പോൾ കാണികളുടെ കുത്തൊഴുക്കാണ്. സത്യത്തിൽ ഈച്ച ആട്ടിക്കൊണ്ടിരുന്ന കേരളത്തിലെ തിയറ്റർ ഉടമകൾക്ക് '2018വലിയ ആശ്വാസമായിരിക്കുകയാണ്. പ്രേക്ഷകരെ ആകർഷിക്കുന്നതിൽ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നത് ഏതൊരു വ്യവസായത്തെ സംബന്ധിച്ചും അതിൽ പ്രവർത്തിക്കുന്നവർക്കും സമ്മാനിക്കുക ഉറക്കമില്ലാത്ത രാത്രികൾ തന്നെയായിരിക്കും.
മലയാള സിനിമയെ സംബന്ധിച്ച് സമീപകാലങ്ങൾ വളരെ മോശമായിരുന്നു. 2023 ൽ ഇതുവരെ റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളിൽ രോമാഞ്ചം സിനിമയ്ക്ക് മാത്രമാണ് മികച്ച സാമ്പത്തിക വിജയം നേടാൻ സാധിച്ചത്. ഇങ്ങനെ പോയാൽ തിയറ്ററുകൾ പലതും പൂട്ടിക്കെട്ടേണ്ട അവസ്ഥ വരെ എത്തി. എന്നാലിപ്പോൾ മലയാള സിനിമയുടെ രക്ഷകനായി 2018 എന്ന ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മാറിയിരിക്കുകയാണ്.
2018-ലെ ഓഗസ്റ്റ് മാസം കേരളത്തിലെ ഓരോരുത്തരും അനുഭവിച്ച ദുരിതം എത്ര മാത്രമായിരുന്നുവെന്ന് ഒട്ടും അതിശയോക്തിയില്ലാതെ, അതിമാനുഷികരല്ലാത്ത കഥാപാത്രങ്ങളിലൂടെ കൺമുന്നിൽ എത്തിച്ചിരിക്കുകയാണ് ടീം 2018. ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യ പ്രദർശനങ്ങൾക്കിപ്പുറം ഒരേ തരത്തിൽ വന്ന പോസിറ്റീവ് അഭിപ്രായങ്ങൾ വൈകുന്നേരത്തോടെ തിയറ്ററുകളിൽ പ്രതിഫലിച്ചു.
കേരളമെമ്പാടും റിലീസ് ദിനത്തിൽ രാവിലെ മൾട്ടിപ്ലെക്സുകളിൽ ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെങ്കിൽ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റുകയാൈയിരുന്നു. സെക്കൻഡ് ഷോകൾക്ക് ശേഷവും ചിത്രം കാണാനുള്ള ആവേശം നിലനിന്നിരുന്നതിനാൽ നിരവധി എക്സ്ട്രാ ഷോകളാണ് റിലീസ് ദിനത്തിൽ നടന്നത്. എന്നാൽ എക്സ്ട്രാ ഷോകളുടെ കാര്യത്തിൽ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് ഇുപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ശനിയാഴ്ച അർധരാത്രി ചിത്രത്തിന്റെ 67 സ്പെഷൽ ഷോകളാണ് നടന്നതെന്നാണ് വിവരം.
കളക്ഷനിലും ഈ മുന്നേറ്റം ദൃശ്യമാവും. ആദ്യദിനം കേരളത്തിൽ നിന്ന് ചിത്രം 1.85 കോടി നേടിയെന്നാണ് കണക്കുകൾ. ഇതിന്റെ ഇരട്ടിയിലേറെ, 3.2 കോടി മുതൽ 3.5 കോടി വരെയാണ് ചിത്രം കേരളത്തിൽ നിന്ന് രണ്ടാം ദിനം നേടിയ കളക്ഷനെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സ്നേഹസല്ലാപം അറിയിക്കുന്നു. അതേസമയം കളക്ഷൻ സംബന്ധിച്ച കണക്കുകളൊന്നും നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ചയായ ഇന്നത്തേക്കുള്ള ഷോകളിൽ പലതും ഇതിനകം ഹൗസ്ഫുൾ ആയിട്ടുണ്ട്. ഞായറാഴ്ച കളക്ഷനിലും കുതിപ്പ് നടത്തിയാൽ സമീപകാലത്ത് ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷനാവും ചിത്രം നേടുക എന്നതിൽ സംശയമില്ല.
മറുനാടന് മലയാളി ബ്യൂറോ