- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനത്തിന് ശേഷമുള്ള ജീവിതവും ഞാന്‍ ആസ്വദിക്കുന്നു: ആമീര്‍ ഖാനുമായി ബന്ധത്തിന് ശേഷവും സന്തോഷവതിയെന്ന് കിരണ്‍ റാവു
മുംബൈ: ആമിര്‍ ഖാനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിസംവിധായിക കിരണ്‍ റാവു. 15 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷം താന്‍ വളരെയധികം സന്തോഷവതിയാണെന്നാണ് കിരണ്‍ പറയുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും ആമിര്‍ കുടുംബത്തിലെ കാര്യങ്ങള്‍ക്കെല്ലാം കിരണ്‍ റാവുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഡിവേഴ്‌സിന് ശേഷമുള്ള ജീവിതത്തെ കുറിച്ചു പറഞ്ഞിരിക്കയാണ് കിരണ്‍ റാവു.
" ഡിവോഴ്സ് എന്ന തീരുമാനത്തിലെത്തിയത് എളുപ്പത്തിലായിരുന്നില്ല. എന്നാല്‍ വേര്‍പിരിഞ്ഞതിന് ശേഷവും ഞാന്‍ വളരെയധികം സന്തോഷവതിയാണ്. വേര്‍പിരിയുകയെന്നത് ഞങ്ങള്‍ പരസ്പരമെടുത്ത തീരുമാനമായിരുന്നു. വ്യത്യസ്തരായി ഇരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. വിവാഹത്തിന് മുമ്പുള്ള സിംഗിള്‍ ജീവിതം എങ്ങനെയാണോ ഞാന്‍ ആസ്വദിച്ചിരുന്നത് അതുപോലെ തന്നെ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതവും ഞാന്‍ ആസ്വദിക്കുന്നു".- കിരണ്‍ റാവു പറഞ്ഞു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാല്‍ ഒറ്റപ്പെട്ട് പോകുമോയെന്ന് പലരും ഭയന്നിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് എന്റെ മകന്‍ ആസാദ് കൂട്ടിനുണ്ട്. വിവാഹമോചനത്തിന് ശേഷവും തന്റെ കുടുംബവും ആമീറിന്റെ കുടുംബവും തന്നെ പിന്തുണച്ചുവെന്നും കിരണ്‍ റാവു പറഞ്ഞു.
സുഹൃത്തുക്കളായി ഇരിക്കാനായിരുന്നു ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടത്. അതിനാല്‍ ഒരു പേപ്പറിലൂടെ ഞങ്ങളുടെ ബന്ധം പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. ഭാര്യ, ഭര്‍തൃ ബന്ധം അവസാനിപ്പിച്ച് സുഹൃത്തുക്കളായി ഇരിക്കാന്‍ ആഗ്രഹിച്ചതും അതുകൊണ്ട് തന്നെയാണെന്ന് കിരണ്‍ റാവു വ്യക്തമാക്കി.