കൊച്ചി: നടന്‍ ദിലീപിന്റെ മകള്‍ ഡോക്ടര്‍ ബിരുദം പൂര്‍ത്തിയാക്കിയ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. പിതാവിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിരുന്നു. മഞ്ജു വാര്യരുടെ പുത്രിയെന്ന നിലയിലും കുട്ടിക്കാലം മുതല്‍ തന്നെ മീനാക്ഷിയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്തിരിക്കുകയാണ് മഞ്ജുവും മീനാക്ഷിയും. ദിലീപിനെയും കാവ്യ മാധവനെയും മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ ജീവിതം. ദിലീപിനൊപ്പം പൊതുവേദികളിലെത്തുന്ന മീനാക്ഷിയുടെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസം മീനാക്ഷി എംബിബിഎസ് ബിരുദം നേടിയ വിവരം ദിലീപ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. താരപുത്രിയുടെ ഡാന്‍സ് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.

1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരാകുന്നത്. 2014 ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. അതേസമയം തമിഴ്, മലയാളം സിനിമകളുടെ തിരക്കുകളിലാണിപ്പോള്‍ മഞ്ജു വാര്യര്‍. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2, ഫൂട്ടേജ് എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.