- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരുമാനിക്കേണ്ടത് നിര്‍മ്മാതാവ്! മോഹന്‍ലാല്‍ ചിത്രം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി ജിത്തുജോസഫ്; റാമിന്റെ വരവ് ഇനിയും നീണ്ടേക്കും
തിരുവനന്തപുരം: ഷൂട്ട് ആരംഭിച്ച് പാതിവഴിയില്‍ നിര്‍ത്തിയ മോഹന്‍ലാല്‍ ചിത്രം റാമിന്റെ വരവ് ഇനിയും വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളെ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ളുവെന്നും അത് ഉടന്‍ ആരംഭിക്കുമെന്നും ഈയടുത്താണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.എന്നാല്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ജിത്തുജോസഫ് നടത്തിയ ഒരു അഭിപ്രായപ്രകടനമാണ് ചിത്രത്തിന്റെ വരവിനെക്കുറിച്ച് വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍.റാം വൈകിയേക്കും എന്ന് സൂചിപ്പിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.എന്താണ് റാം വൈകുന്നത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇനി എന്നോടല്ല റാമിന്റെ ചോദ്യം ചേദിക്കേണ്ടത് എന്നാണ് ജീത്തു ജോസഫ് മറുപടി പറഞ്ഞത്.ഞാനും മോഹന്‍ലാലും നിര്‍മാതാവിന്റെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.ജീത്തു ജോസഫ് അവതരിപ്പിച്ച് വരാനിരിക്കുന്ന ചിത്രം ലെവല്‍ ക്രോസിന്റെ പ്രമോഷനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ വമ്പന്‍ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ഗാനരചന വിനായക് ശശികുമാറാണ്. മോഹന്‍ലാലിന്റെ റാമിന്റെ തീം സോംഗ് താന്‍ ഇംഗ്ലീഷിലാണ് എഴുതിയതെന്നാണ് ഒരു അഭിമുഖത്തില്‍ വിനായക് ശശികുമാര്‍ വെളിപ്പെടുത്തിയത്.വരികള്‍ ജീത്തുസാറിനു ഇഷ്ടപ്പെട്ടു.ഇന്ത്യന്‍ ടൈപ്പ് ഓഫ് സോംഗല്ല.
ഒരു മാസ് സോംഗെന്ന് വേണമെങ്കില്‍ പറയാം.ഒരു ജെയിംസ് ബോണ്ട് സിനിമയില്‍ വരുന്ന വിധമുള്ള പാട്ടായി അതിനെ കാണാമെന്നും വിനായക് ശശികുമാര്‍ പറയുന്നു.സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്.തൃഷയെയാണ് ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത്.ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്‍, സുമന്‍ എന്നിവരും കഥാപാത്രങ്ങളായി മോഹന്‍ലാലിന്റെ റാമിലുണ്ട്.