- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
മൂന്നാം വാരത്തിലും മികച്ച തിയറ്റർ കൗണ്ട്; വിദേശത്തും മികച്ച പ്രദർശന വിജയം; ഏരീസ് പ്ലെക്‌സിൽ മാത്രം വിറ്റഴിക്കപ്പെട്ടത് 161 ഷോകളിലായി 52,838 ടിക്കറ്റുകൾ; വൻ വിജയമായി '2018'
കൊച്ചി: കേരളത്തിലെ തിയറ്ററുകാർക്ക് പ്രതീക്ഷയുടെ പുതുജീവൻ പകർന്ന 2018 നേടിയ പ്രദർശന വിജയം. മലയാള സിനിമയുടെയും തിയറ്റർ വ്യവസായത്തിന്റെയും രക്ഷകൻ എന്ന പരിവേഷമാണ് ഇപ്പോൾ 2018 എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ചിത്രത്തിന് മികച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ എന്താവും ആ വിജയത്തിന്റെ തൂക്കം എന്ന് ചലച്ചിത്രപ്രവർത്തകരെ ബോധ്യപ്പെടുത്തുന്നതാണ് 2018 നേടിയ വിജയം.
എഴുപതിലേറെ റിലീസുകൾ ഈ വർഷം സംഭവിച്ചെങ്കിലും അതിൽ കാര്യമായ വിജയം നേടിയത് രോമാഞ്ചം മാത്രമായിരുന്നു. ഇതരഭാഷാ ചിത്രങ്ങൾക്ക് വലിയ വിജയം ലഭിക്കുമ്പോഴും മലയാള ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ എത്തുന്നില്ല എന്ന പരാതി ചലച്ചിത്രലോകത്ത് മാസങ്ങളായി മുഴങ്ങിക്കേട്ടിരുന്നു. എഴുപതിലേറെ റിലീസുകൾ ഈ വർഷം സംഭവിച്ചെങ്കിലും അതിൽ കാര്യമായ വിജയം നേടിയത് രോമാഞ്ചം മാത്രമായിരുന്നു.
മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച തിയറ്റർ കൗണ്ട് ആണ്. കേരളത്തിൽ മാത്രമല്ല യുകെ പോലെയുള്ള വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച പ്രദർശനവിജയമാണ് നേടുന്നത്. കേരളത്തിലെ തിയറ്ററുകാരെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചുവരവാണ് ചിത്രം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ പ്രധാന തിയറ്ററുകളിൽ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ് എസ്എൽ സിനിമാസിൽ ചിത്രം ഇതുവരെ നേടിയ കളക്ഷൻ പുറത്തെത്തിയിരിക്കുകയാണ്.
161 ഷോകളിലായി 52,838 ടിക്കറ്റുകളാണ് 2018 ന്റേതായി ഏരീസ് പ്ലെക്‌സിൽ മാത്രം ഇതിനകം വിറ്റഴിക്കപ്പെട്ടത്. ഇതിൽ നിന്ന് ലഭിച്ചിരിക്കുന്നത് ഒരു കോടിയിലേറെയാണ്. ഈ വർഷത്തെ മറ്റൊരു വിജയചിത്രമായ രോമാഞ്ചവും ഏരീസിൽ നിന്ന് ഒരു കോടിയിലേറെ നേടിയിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ