- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
പ്രണവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; ഒപ്പം നിവിൻ പോളിയും; വൻ താരനിരയുമായി 'വർഷങ്ങൾക്കുശേഷം'; ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ; നിർമ്മാണം മേരിലാന്റ് സിനിമാസ്
കൊച്ചി: സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു. മെറിലാൻഡ് സിനിമ നിർമ്മിക്കുന്ന ചിത്രത്തിന് 'വർഷങ്ങൾക്കുശേഷം' എന്നാണ് പേരിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ വൻതാരങ്ങളുടെ നീണ്ടനിരയാണുള്ളത്.
പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് ''വർഷങ്ങൾക്കു ശേഷം''. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെയും നിർമ്മാതാവ്. ഹൃദയം നിർമ്മിച്ചതും ഇദ്ദേഹം ആയിരുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
അതേസമയം, ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിങ് എന്നാണ്, അണിയറ പ്രവർത്തകർ ആരൊക്കെ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചിത്രത്തിൽ നിവിൻ പോളി അതിഥി താരമായിട്ടാകും എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മേരിലാന്റ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററിൽ എത്തിക്കുന്നത്.
2022 ജനുവരിയിൽ റിലീസ് ചെയ്ത സിനിമയാണ് ഹൃദയം. കൊവിഡിനിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. പ്രണവിന്റെ കരിയറിലെ 50 കോടി ക്ലബ്ബ് ചിത്രമായ ഹൃദയം നൂറ് ദിവസങ്ങൾ തിയറ്ററിൽ നിറഞ്ഞോടിയിരുന്നു.
ന്യൂസ് ഡെസ്ക്