ചെന്നൈ: ബോക്‌സ് ഓഫീസ് കളക്ഷനുകളിൽ ഞെട്ടിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ ലിയോ. ഈ വർഷം കോളിവുഡിൽ നിന്ന് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ആദ്യദിനങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് എത്തിയതെങ്കിൽക്കൂടി കളക്ഷനിൽ ഞെട്ടിച്ചിരുന്നു ചിത്രം. ഷാരൂഖ് ഖാന്റെ ജവാനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപണിങ് ആണ് ലിയോ നേടിയത്. 148.5 കോടി രൂപ. ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് 419 കോടി നേടിയതായാണ് വിവരം. എന്നാൽ തങ്ങളെ സംബന്ധിച്ച് ചിത്രം വലിയ നഷ്ടമാണെന്ന് പറയുകയാണ് തമിഴ്‌നാട് തീയറ്റർ ഉടമകളുടെ പ്രസിഡന്റ് തിരുപ്പൂർ സുബ്രമണ്യൻ.

വിജയാരവങ്ങൾക്കിടയിലും തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകൾ ചിത്രത്തിന്റെ കാര്യത്തിൽ അസംതൃപ്തരാണ്. ചിത്രം തങ്ങൾക്ക് ലാഭകരമല്ലെന്ന് തുറന്നു പറയുന്നു തമിഴ്‌നാട് തിയറ്റർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് തിരുപ്പൂർ സുബ്രഹ്‌മണ്യം.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് 'ലിയോ' തമിഴ്‌നാട്ടിൽ വിതരണം ചെയ്തത്. സിനിമയുടെ വരുമാനത്തിന്റെ 80 ശതമാനം വിഹിതമാണ് അവർ ആവശ്യപ്പെട്ടതെന്ന് സുബ്രമണ്യൻ പറയുന്നു. ആവശ്യത്തിൽ പ്രതിഷേധിച്ച് ചെന്നൈയിലുടനീളമുള്ള തിയേറ്റർ ഉടമകൾ ആദ്യം സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ചർച്ചകൾക്ക് ശേഷമാണ് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിൽ 850 ലധികം സ്‌ക്രീനുകളിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗണ്യമായ വരുമാന വിഹിതം ആവശ്യപ്പെട്ടതുകൊണ്ട് തന്നെ തീയയറ്റർ ഉടമകളെ സംബന്ധിച്ച് ചിത്രം ഒരിക്കലും ലാഭമായിരുന്നില്ലെന്ന് സുബ്രമണ്യൻ ആരോപിച്ചു. പല തീയറ്റർ ഉടമകളും സിനിമ പ്രദർശിപ്പിച്ചത് താത്പര്യത്തോടെയല്ലെന്നും സബ്രഹ്‌മണ്യൻ പറഞ്ഞു. ഇത്തരത്തിൽ ഉയർന്ന വരുമാന വിഹിതം തുടർന്നും ആവശ്യപ്പെട്ടാൽ തീയേറ്ററിന്റെ അറ്റകുറ്റപ്പണികളും പ്രവർത്തനച്ചെലവും ഫലപ്രദമായി വഹിക്കാനാകില്ലെന്ന് സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ റിലീസിന് മുൻപുതന്നെ റെവന്യൂ ഷെയറിങ് സംബന്ധിച്ച് നിർമ്മാതാവിനും തിയറ്റർ ഉടമകൾക്കുമിടയിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ തന്നെയാണ് ലിയോയുടെ തമിഴ്‌നാട്ടിലെ വിതരണവും നിർവ്വഹിച്ചിരിക്കുന്നത്. തിയറ്റർ ഉടമകൾ കളക്ഷന്റെ 80 ശതമാനം തങ്ങൾക്ക് നൽകണമെന്നതായിരുന്നു കരാർ. ഇത്ര ഉയർന്ന ശതമാനം മുൻപ് മറ്റൊരു നിർമ്മാതാവും ആവശ്യപ്പെടാതിരുന്നതാണ്.

ഇതിൽ പ്രതിഷേധിച്ച് തുടക്കത്തിൽ ചിത്രം ബഹിഷ്‌കരിക്കാൻ ചെന്നൈയിലെ തിയറ്റർ ഉടമകൾ തീരുമാനിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം ലിയോ റിലീസ് ചെയ്യാൻ തിയറ്റർ ഉടമകൾ തയ്യാറായി. തമിഴ്‌നാട്ടിൽ 850 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഉത്സവ സീസണിൽ മറ്റ് ചിത്രങ്ങൾ ഇല്ലാതിരുന്നതിനാൽ ലിയോ പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകൾ തയ്യാറാവേണ്ടിവരികയായിരുന്നെന്ന് തിരുപ്പൂർ സുബ്രഹ്‌മണ്യം പറയുന്നു.

'ലിയോ ഞങ്ങൾക്ക് ലാഭകരമല്ല. അവർ വാങ്ങുന്ന ഉയർന്ന ഷെയർ ആണ് കാരണം. തമിഴ്‌നാട്ടിൽ മുൻപ് ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ളതാണ് ഇത്. പല തിയറ്റർ ഉടമകളും ലിയോ പ്രദർശിപ്പിക്കാതിരുന്നത് ബോധപൂർവ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയർന്ന ശതമാനത്തിലുള്ള ഷെയറിങ് തുടരുന്നപക്ഷം തിയറ്റർ നടത്തിപ്പ് ദുഷ്‌കരമാവും', തിരുപ്പൂർ സുബ്രഹ്‌മണ്യം പറയുന്നു ലിയോയുടെ കേരളത്തിലെ റിലീസ് 60 ശതമാനം ഷെയർ എന്ന കരാറിലാണെന്നതും തിരുപ്പൂർ സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടുന്നു. ജയിലർ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് 70 ശതമാനമാണ് വാങ്ങിയതെന്നും ഇതുപോലും തങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതാണെന്നും സുബ്രഹ്‌മണ്യം പറയുന്നു.

ലിയോയുടെ പുറത്തെത്തുന്ന കളക്ഷൻ കണക്കുകളെയും തിരുപ്പൂർ സുബ്രഹ്‌മണ്യം വിമർശിക്കുന്നുണ്ട്. 'ലിയോയുടെ യഥാർഥ കളക്ഷൻ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിർമ്മാതാവ് ലളിത് കുമാർ അദ്ദേഹത്തിന് തോന്നിയതുപോലെ ചില കണക്കുകൾ അവതരിപ്പിക്കുകയാണ്'. ഓൺലൈൻ ബുക്കിംഗിൽ ചിത്രത്തിന്റെ അണിയറക്കാർ തെറ്റിദ്ധരിപ്പിക്കൽ നടത്തുന്നുണ്ടെന്നും സുബ്രഹ്‌മണ്യം ആരോപിക്കുന്നു. 'വിദേശ ലൊക്കേഷനുകളിൽ വ്യാജ ബുക്കിങ് നടത്താൻ 5 കോടിയോളം അവർ പോക്കറ്റിൽ നിന്ന് മുടക്കുകയാണ്. എന്നിട്ട് അത് യഥാർഥ പ്രേക്ഷകർ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നു'. വിജയ്‌യുടെ പ്രീതി പിടിച്ചുപറ്റാനാണ് നിർമ്മാതാവ് ഇതെല്ലാം ചെയ്യുന്നതെന്നും തിരുപ്പൂർ സുബ്രഹ്‌മണ്യം പറയുന്നു. നിർമ്മാതാക്കൾ ഉയർന്ന ഷെയർ ആവശ്യപ്പെടുന്ന വിഷയം ചർച്ച ചെയ്യാൻ അടുത്ത മാസം സംഘടനയുടെ ജനറൽ ബോഡി യോഗം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.