- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
'മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരൻ'; 'കങ്കുവ' യിൽ സൂര്യക്ക് ബോളിവുഡിൽ നിന്നും വില്ലൻ; ബോബി ഡിയോളിന്റെ ക്യാരക്റ്റർ പോസ്റ്റർ പങ്കുവച്ച് നിർമ്മാതാക്കൾ
ചെന്നൈ: നടൻ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' യിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോൾ. യുധിരൻ എന്ന കഥാപാത്രത്തെയാണ് ബോബി അവതരിപ്പിക്കുന്നത്. നടന്റെ ക്യാരക്ടർ പോസ്റ്റർ നിർമ്മാതാക്കൾ പങ്കുവെച്ചു. ബോബിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിരുത്തൈ ശിവ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രം തമിഴിലെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്.
'മറക്കാനാകാത്ത മുഖം, ക്രൂരനും, ശക്തനുമായ ഞങ്ങളുടെ യുധിരൻ. ജന്മദിനാശംസകൾ ബോബി ഡിയോൾ സാർ' എന്നായിരുന്നു പോസ്റ്ററിനൊപ്പം കുറിച്ചത്. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രമാണ് കങ്കുവ. രൺബീർ കപൂറിന്റെ അനിമലിന ശേഷം വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണിത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Ruthless. Powerful. Unforgettable????️
- Studio Green (@StudioGreen2) January 27, 2024
Happy Birthday to our #Udhiran, #BobbyDeol sir✨ #Kanguva ???? #HBDBobbyDeol @thedeol@Suriya_offl @DishPatani @directorsiva @ThisIsDSP @GnanavelrajaKe @UV_Creations @KvnProductions @PenMovies @NehaGnanavel @saregamasouth pic.twitter.com/wMms4HzOqP
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ശിവ സംവിധാനം ചെയ്യുന്ന പിരിയേഡിക് ത്രീഡി ചിത്രമാണിത് . 'കങ്കുവാ' എന്ന ഗോത്രസമൂഹത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
പത്ത് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം പളനി സ്വാമി. ആദി നാരായണയുടെ തിരക്കഥക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നത്. യുവി ക്രിയേഷൻസിന്റെയും, ഗ്രീൻ സ്റ്റുഡിയോയുടെയും ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ, വി. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മറുനാടന് ഡെസ്ക്