- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽഹാസൻ - ശങ്കർ ടീമിന്റെ 'ഇന്ത്യൻ 2' റിലീസ് ജൂൺ മാസത്തിൽ
ചെന്നൈ: കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' 2024 ജൂണിൽ റിലീസിനെത്തും. ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമായ ഇന്ത്യൻ 2 വിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും.
'സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യൻ-2 ഈ ജൂണിൽ തിയേറ്ററുകളിൽ കൊടുങ്കാറ്റായെത്താൻ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സാഗക്കായ് നിങ്ങളുടെ കലണ്ടർ അടയാളപ്പെടുത്തുക!' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്.
കമൽഹാസന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. വീണ്ടും ഒരിക്കൽ കൂടി സംവിധായകൻ ഷങ്കറിന്റെ വിസ്മയം കാണാൻ തയ്യാറാകൂ എന്ന് ഉറപ്പിക്കുകയാണ് വീഡിയോ. ഒപ്പം താൻ 'സകലകലാവല്ലഭൻ' തന്നെയാണ് വീണ്ടും മകൽഹാസൻ തെളിയിക്കാനും ഒരുങ്ങുന്നു എന്ന് വ്യക്തം.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംബന്ധിച്ച് സുപ്രധാന അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജൂൺ മാസത്തിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ചിത്രം മെയിൽ എത്തുമെന്ന് വിവരം ഉണ്ടായിരുന്നു.എന്നാൽ ഡേറ്റ് പറയാതെ ജൂണിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്.
എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ചിത്രം റിലീസാകും എന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതി ചിത്രത്തിന്റെ റിലീസ് എന്നാണ് നിർമ്മാതാക്കളുടെ തീരുമാനം എന്നാണ് വിവരം. റെഡ് ജൈന്റ് മൂവിസാണ് തമിഴ്നാട്ടിൽ ഇന്ത്യൻ 2 വിതരണത്തിന് എടുത്തിരിക്കുന്നത്.
അതിനിടെ ഇന്ത്യൻ ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്ന് കമൽഹാസൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ 3 ചിത്രീകരണം പൂർത്തിയാക്കിയെന്നും കമൽ ഹാസൻ പറയുന്നു. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ വെളിപ്പെടുത്തൽ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 നിർമ്മിക്കുന്നത് സുഭാസ്കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽ ഹാസന്റെ രാജ്കമൽ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ്. അതേസമയം 1996ൽ പുറത്തെത്തിയ ഇന്ത്യൻ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വൻ വിജയം നേടിയ ചിത്രമാണ്. കമൽഹാസനൊപ്പം ഊർമിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാർഡും തേടിയെത്തി.