കൊച്ചി: അനുപമ പരമേശ്വരൻ നായികയായി അഭിനയിച്ച ചിത്രമാണ് ലോക്ക്ഡൗൺ. അനുപമ പരമേശ്വരൻ നായികയാകുന്ന തമിഴ് ചിത്രമാണ് ലോക്ക്ഡൗൺ. സംവിധാനം എ ആർ ജീവയാണ്. അനുപമ പരമേശ്വരൻ നായികയാകുന്ന ലോക്ക്ഡൗണിന്റെ ടീസർ പുറത്തുവിട്ടു.

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതിൽ ഒടുവിൽ എത്തിയത് ടില്ലു സ്‌ക്വയർ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‌ക്വയർ വൻ ഹിറ്റായിരുന്നു. ടില്ലു സ്‌ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ.

സാധാരണ തെലുങ്കിൽ അനുപമയ്ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാൽ ടില്ലു സ്‌ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‌ക്വയറിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനർ സിത്താര എന്റർടെയ്ന്മെന്റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‌ക്വയർ. സംഗീതം നിർവഹിച്ചിരിക്കുന്നത് എസ് തമനാണ്.

തമിഴിൽ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തിൽ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോൾ മറ്റ് കഥാപാത്രങ്ങളായി കീർത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാർഥവി, പ്രിയദർശനിനി രാജ്കുമാർ, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്‌നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിർവഹിക്കുമ്പോൾ ചിത്രത്തിന് ജി വി പ്രകാശ് കുമാർ സംഗീതം പകരുകയും സെൽവകുമാർ എസ് കെ ഛായാഗ്രാഹണം നിർവഹിക്കുകയും ചെയ്തിരിക്കുന്നു.