- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് നടനും ഗായകനുമായ പ്രേംജി അമരൻ വിവാഹിതനായി
ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരൻ വിവാഹിതനായി. നാൽപ്പത്തിയഞ്ച് വയസുകാരനായ പ്രേംജി തിരുത്തുനി മുരുകൻ ക്ഷേത്രത്തിൽ വച്ചായിരിക്കും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതനായത്. തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്റെ മകനാണ് പ്രേംജി. ഇന്ദുവാണ് പ്രേംജിയുടെ വധു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നുണ്ട്.
പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കിട്ട് പ്രഭു നവദമ്പതികളുടെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ വിവാഹ ചടങ്ങിൽ അടുത്ത ആൾക്കാരെ മാത്രമാണ് ക്ഷണിച്ചതെന്നാണ് വിവരം. പ്രേംജിയും ഇന്ദുവും തമ്മിൽ വർഷങ്ങളായി ലിവിങ് ടുഗതർ ആണെന്നും. ഒടുവിൽ ഇരുവരും കുടുംബത്തിന്റെ സാന്നിധ്യത്തിൽ വിവാഹിതരാകുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. ഇദ്ദേഹം ബാച്ചിലറായി തുടരുന്നത് തമിഴ് സിനിമ രംഗത്ത് ഏറെ രസകരമായ പല മീമുകളും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ 2024 ജനുവരി 1ന് താൻ ഈ വർഷം വിവാഹം കഴിക്കുമെന്ന് പ്രേംജി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഇന്ദു സേലം സ്വദേശിയാണ് എന്നാണ് കത്ത് സൂചിപ്പിക്കുന്നത്. സഹോദരൻ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോൾ പ്രേംജി അഭിനയിച്ചുവരുന്നത്. വെങ്കിട്ട് പ്രഭുവിന്റെ ചിത്രങ്ങളിൽ എല്ലാം സ്ഥിരം സാന്നിധ്യമാണ് പ്രേംജി. ഇതിൽ തന്നെ ചെന്നൈ 28, മങ്കാത്ത, ഗോവ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്. ഗായകനും സംഗീത സംവിധായകനുമായ പ്രേംജി പത്തോളം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 2008 ൽ ഇറങ്ങിയ തോഴ എന്ന ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.