- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ ഇപ്പോള്‍ എന്തായോ അതിന് കാരണം അദ്ദേഹമാണ്.. ലവ് യു മാന്‍, നന്ദി; സിനിമയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്
തിരുവനന്തപുരം: ലോകത്താകമാനം തരംഗം സൃഷ്ടിച്ച ജിമിക്കി കമ്മല്‍ മുതല്‍ പ്രണയര്‍ദ്രമായ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പടെ സമ്മാനിച്ച് ചെറിയ കാലയളവില്‍ തന്നെ സംഗീതപ്രേമികളുടെ മനംകവര്‍ന്ന സംഗീത സംവിധായകനാണ് ഷാന്‍ റഹ്മാന്.സിനിമയില്‍ എത്തി പതിനഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഷാന്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കടന്നുവന്ന വഴികളിലെ അനുഭവങ്ങളും കൈപിടിച്ച് നടത്തിച്ചവര്ക്കുള്ള നന്ദിയും ഉള്‍പ്പടെയാണ് ഷാന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
15 വര്‍ഷം മുന്‍പ് ഈ ദിവസമാണ് എന്റെ ആദ്യ ചിത്രം ഈ പട്ടണത്തില്‍ ഭൂതം പുറത്തിറങ്ങിയത്. സംവിധായകര്‍, സംഗീതജ്ഞര്‍, ഗായകര്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, ഗാനരചയിതാക്കള്‍… എന്റെ ഈ യാത്രയില്‍ ഒപ്പം പ്രവര്‍ത്തിച്ച ഓരോ വ്യക്തികളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഓരോ സിനിമയും എനിക്ക് ഓരോ പാഠമായിരുന്നു. ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. ആരും എന്നെ ഒന്നും പഠിപ്പിച്ചില്ല. ഞാന്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. നിങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങള്‍ രചിക്കാനുള്ള പൂര്‍ണ്ണമായ ആഗ്രഹം എനിക്കുണ്ടായിരുന്നു- ഷാന്‍ റഹ്മാന് കുറിച്ചു.
എ ആര് റഹ്മാനാണ് സംഗീതത്തിന്റെ ലോകത്തേക്ക് എത്താന്‍ തനിക്ക് പ്രചോദനമായത്. രാജേഷ് പിള്ള മുതല്‍ സത്യന് അന്തിക്കാട്, മഹേഷ് നാരായണന്, ലാല്‍ ജോസ്, ജോണി ആന്റണി, എം മോഹനന്, ഷാഫി, രഞ്ജിത്ത് തുടങ്ങിയ നിരവധി മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, കെപിഎസി ലളിത, ശോഭന, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഷാന്‍ റഹ്മാന് പറയുന്നു.
സുജാത ചേച്ചി മുതല്‍ പുതിയ ഗായകര്‍ വരെ എനിക്കൊപ്പം വര്‍ക്ക് ചെയ്തു, ഗിരീഷ് പുത്തഞ്ചേരി ചേട്ടനും അനില്‍ പനച്ചൂരാന് ചേട്ടനും ഉള്‍പ്പടെയുള്ള എന്റെ ഗാനരചയിതാക്കള്‍, നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. എന്നാല്‍ എല്ലാത്തിനുമുപരിയായി, ഞാന്‍ നന്ദി പറയേണ്ട ഒരാളുണ്ട്. അത് വിനീതാണ്.ഒരു സുഹൃത്തിനോട് നന്ദി പറയേണ്ടതില്ല.പക്ഷേ ചിലപ്പോഴൊക്കെ അത് ആവശ്യമാണ്.വിനീതിന് അത് ഇഷ്ടമാകില്ല, പക്ഷേ ഞാന്‍ ഇപ്പോള്‍ എന്തായോ അതിന് കാരണം അദ്ദേഹമാണ്. ലവ് യു മാന്‍, നന്ദി - എന്നാണ് ഷാന്‍ റഹ്മാന് സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ മിക്ക സിനിമകളിലും ഷാന്‍ തന്നെയാണ് സംഗീതം നിര്വഹി്ചിരിക്കുന്നത്.വിനിത് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിലും ഷാന്‍ തന്നെയാണ് സംഗീതം.