മുംബൈ: അടുത്തിടെ ലോകം കണ്ട ഏറ്റവും വലിയ ആഢംബ വിവാഹമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും. ജൂലൈ 12 നായിരുന്നു പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നത്. മാസങ്ങളോളം നീണ്ടു നിന്ന വിവാഹ ആഘോഷങ്ങളില്‍ ലോകത്തിന്റെ നാനാ കോണിലുള്ളവര്‍ പങ്കെടുത്തു.

വിവാഹത്തിന് മുന്നോടിയായി ജാം നഗറില്‍ അംബാനി കുടുംബം പ്രീവെഡ്ഡിങ് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് വധുവരന്മാര്‍ക്ക് ലഭിച്ച സമ്മനങ്ങളെക്കുറിച്ചാണ്. കോടികള്‍ വിലയേറിയ സമ്മാനങ്ങളാണ് അതിഥികളില്‍ നിന്ന് ആനന്ദിനും രാധികക്കും കിട്ടിയതെന്നാണ് മീഡിയ റിപ്പോര്‍ട്ടുകള്‍.

ആനന്ദിന്റെ മാതാപിതാക്കളായ മുകേഷ് അംബാനിയും നിത അംബാനിയും ഒരു ലക്ഷ്വറി വസതിയാണ് വിവാഹസമ്മാനമായി നല്‍കിയത് . 10മുറികളുള്ള വസതിക്ക് ഏകദേശം 640 കോടി വിലയെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട്.പാം ജുമൈറയിലെ വസതിയോട് ചേര്‍ന്ന് പ്രൈവറ്റ് ബീച്ചും ഉണ്ട്. കൂടാതെ 5.42 കോടി വിലമതിക്കുന്ന ബെന്‍ലി കോണ്‍ഡിനെന്റല്‍ ജിടിസി സ്പീഡ് കാറും 21.7 കോടിയുടെ ഡയമണ്ട് ചോക്കര്‍, ഡയമണ്ട് ബ്രൂച്ച് പേള്‍, വജ്രം കൊണ്ട് നിര്‍മ്മിച്ച 108 കോടിയുടെ ചോക്കര്‍ ആഭരണങ്ങളും ഇവര്‍ സമ്മാനിച്ചിട്ടുണ്ട്.

മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്താണ് നടന്‍ ഷാറൂഖ് ഖാന്‍. ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും കിങ് ഖാന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഫ്രാന്‍സിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റാണ് ആനന്ദിനും രാധികക്കും വിവാഹസമ്മാനമായി നല്‍കിയത്. 40 കോടിയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച ആഭരണങ്ങളാണ് നടന്‍ അമിതാഭ് ബച്ചനും കുടുംബവും നല്‍കിയത്.

മേഴ്‌സിഡെസന്റെ ആഡംബര കാറാണ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീറിന്റെയും വിവാഹസമ്മാനം. റോള്‍സ് റോയ്‌സ് കാറാണ് ദീപിക പദുകോണും രണ്‍വീര്‍ സങ്ങും ആനന്ദിനും രാധികക്കും നല്‍കിയത്. സല്‍മാന്‍ ഖാന്‍ വിവാഹ സമ്മാനമായി കിയത് 15 കോടി വിലവരുന്ന സ്‌പോര്‍ട്‌സ് ബൈക്കാണെന്നാണ് റിപ്പോര്‍ട്ട്.

60 ലക്ഷം വിലവരുന്ന ഒരു സ്വര്‍ണ്ണ പേനയാണ് നടന്‍ അക്ഷയ് കുമാര്‍ താരദമ്പതികള്‍ക്ക് സമ്മാനിച്ചത്. വിവാഹത്തിന് അക്ഷയ് കുമാര്‍ പങ്കെടുത്തിരുന്നില്ല. വിവാഹശേഷം അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിലാണ് ഭാര്യ ട്വിങ്കിള്‍ ഖന്നക്കൊപ്പം അക്ഷയ്കുമാര്‍ എത്തിയത്.

ബോളിവുഡ് താരദമ്പതികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാരയും ആനന്ദിനും രാധികക്കും സമ്മാനിച്ചത് കൈകൊണ്ട് നിര്‍മ്മിച്ച ഒരു ഷാള്‍ ആണ്. ഏകദേശം 25 ലക്ഷമാണ് ഇതിന്റെ വിലയെന്നാണ് മീഡിയ റിപ്പോര്‍ട്ടുകള്‍. കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ മാല ആണ്.

ആമസോണിന്റെ സി.ഇ.ഒ ജെഫ് ബെസോസ് 11.50 കോടി രൂപയുടെ ബുഗാട്ടി കാര്‍ ആണ് സമ്മാനിച്ചത് എന്നാണ് വിവരം. ഹോളിവുഡ്-ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരമായ ജോണ്‍ സീനയുടെ വിവാഹസമ്മാനം മൂന്ന് കോടിയുടെ ലംബോര്‍ഗിനിയാണ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് ആണെന്നാണ് റിപ്പോര്‍ട്ട്.