- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂര്‍ണ്ണമായും സെറ്റില്‍ ചിത്രീകരിച്ച സിനിമ! നാടന്‍ രീതിയിലുള്ള റോ ആയ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും; ധനുഷ് ചിത്രത്തെക്കുറിച്ച് എസ് ജെ സൂര്യ
ചെന്നൈ: സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനായെത്തുന്ന അദ്ദേഹത്തിന്റെ അമ്പതാമത് ചിത്രം രായന്.ധനുഷ് തന്നെയാണ് സംവിധാനം ചെയ്യുന്നുവെന്നതും ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്്.കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.ഇപ്പോഴിത ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും അഭിപ്രായങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് എസ് ജെ സൂര്യ.
രായന് റോ ആയ നാടന്‍ ശൈലിയിലുള്ള ചിത്രമാണെങ്കിലും ഇന്റര്‍നാഷണല്‍ ഔട്പുട്ടോടെയുള്ള ഒന്ന് ആയിരിക്കും.എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാകുന്ന ഒന്നായിരിക്കും ധനുഷിന്റെ ഈ സിനിമ.രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് ഉള്ളത്.കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്കിയിരിക്കുന്നു.മികച്ചതായി എക്സിക്യൂട്ട് ചെയ്തിരിക്കുന്നു രായന്.പൂര്‍ണമായും സെറ്റില്‍ ചിത്രീകരിച്ച ഒരു സിനിമയാണ് എന്നും നടന് സൂര്യ വ്യക്തമാക്കുന്നു.എസ് ജെ സൂര്യയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എങ്കിലും ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് പുറത്തുവിട്ടില്ല.
മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ പ്രകാശ് രാജ്, സെല്വരാഘവന്, സുന്ദീപ് കിഷന്, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാനാണ്.രായനിലെ പുതിയ ഗാനം എഴുതിയിരിക്കുന്നത് സംവിധായകന് ധനുഷും ആലാപനം റഹ്മാനും ഗാനവ്യയുമാണ്.സണ്‍ പിക്ചേഴാണ് നിര്‍മാണം.