മുംബൈ: ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഫിലിപ്പീന്‍സിലെ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് ദമ്പതികള്‍. ഫിലിപ്പീന്‍സിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് നവദമ്പതികള്‍ പങ്കുവെക്കുന്നത്. പൂളില്‍ നിന്നും റിസോര്‍ട്ടിലെ ഭക്ഷണം കഴിക്കുന്നതും അടക്കമുള്ള ചിത്രങ്ങാണ് പങ്കുവെച്ചത്. ആതിഥ്യമര്യാദയ്ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് റിസോര്‍ട്ടിലെ ജീവനക്കാരോടൊപ്പം പോസ് ചെയ്യാനും അവര്‍ മറന്നില്ല.

"ഞങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യേണ്ടത് ചെയ്തുകൊണ്ട് ആഘോഷിച്ചു", സൊനാക്ഷി കുറിച്ചു. ഇതൊരു പരസ്യമല്ല, ആരും ഞങ്ങളോട് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടില്ല, പക്ഷേ ഫിലിപ്പീന്‍സില്‍ അവര്‍ താമസിച്ച റിസോര്‍ട്ടിന്റെ ആകര്‍ഷണീയത പങ്കിടാതിരിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.

'ആരോഗ്യം എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്, നമ്മുടെ ശരീരം ശ്രദ്ധിക്കുകയും നമ്മുടെ മനസ്സിനെ പരിപാലിക്കുകയും ചെയ്യണമെന്ന് ഒരാഴ്ച കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. പ്രകൃതിയുടെ നടുവില്‍ ഉണരുക, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ഡിറ്റോക്‌സ് ചികിത്സകളും മസാജുകളും ധാരാളം - പുതിയതായി തോന്നുന്നു'. ഈ അനുഭവം ഒരുകത്കിയ സുഹൃത്തുകള്‍ക്കുള്ള നന്ദിയും കുറിപ്പിലൂടെ താരം പങ്കുവെച്ചു.

ഏഴു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ഇരുവരുടേയും വിവാഹം. മുംബൈയില്‍ സൊനാക്ഷിയുടെ വീട്ടില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും റിസപ്ഷനും ഒരുക്കിയിരുന്നു.