തിരുവനന്തപുരം: പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവോടെ പ്രേക്ഷകപ്രീതി നേടി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി- ബിജു മേനോന്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ തലവന്‍.ആദ്യ ഭാഗത്തിന്റെ അവസാനത്തില്‍ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടുണ്ടായിരുന്നില്ല.എന്നാല്‍ ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഒന്നാം ഭാഗത്തിന്റെ വിജയാഘോഷത്തിനിടെയാണ് അടുത്ത ഭാഗം അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.ചടങ്ങില്‍ രണ്ടാംഭാഗത്തിന്റെ അനൗണ്‍സ്മെന്റ് ടീസറും പുറത്തിറക്കി.മെയ്് 24 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.നിരൂപക പ്രശംസ നേടിയ ചിത്രം ബാക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അേരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട് തുടങ്ങിയവരായിരുന്നു ചിത്രത്തിന്റെ പിന്നിണിയില്‍.അതേസമയം സോണി ലിവാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്.തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ആഗസ്ത് അവസാനം അല്ലെങ്കില്‍ സെപ്തംബര്‍ ആദ്യവാരം ചിത്രം ഒടിടിയിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.