- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Beyond Stories
ഇത് വെറും തുടക്കം മാത്രം! ആരാധകരിൽ പ്രതീക്ഷ വർധിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ്‌ലുക്ക്; 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും ഇനി വാലിബന് സ്വന്തം
തിരുവനന്തപുരം: മോഹൻലാൽ ആരാധകർക്ക് ഉപരി മലയാള സിനിമാ പ്രേക്ഷകർ തന്നെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.ഇന്ന് വൈകുന്നേരം 5 മണിയോടെ പുറത്ത് വിട്ട ഫസ്റ്റ്‌ലുക്ക് പ്രേക്ഷകരുടെ ആകാംഷ ഇരട്ടിപ്പിക്കുന്നതാണ്.
ഇപ്പോഴിത പോസ്റ്റർ പുറത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പുതിയ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് വാലിബൻ.24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയാണ് വാലിബൻ സ്വന്തമാക്കിയിരിക്കുന്നത്.
യോദ്ധാവിന്റെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കാണ് പോസ്റ്ററിലെ മോഹൻലാലിന്. അഭ്യൂഹങ്ങൾ പോലെ ഒരു ഗുസ്തക്കാരൻ ന യോദ്ധാവിനെയോക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ ഫസ്റ്റ് ലുക്ക് മിനിറ്റുകൾക്ക് ഉള്ളിൽ പ്രേക്ഷകർ ആഘോഷമാക്കി. സോഷ്യൽ മീഡിയ വാളുകളിൽ നീട്ടി വളർത്തിയ ചെമ്പൻ താടിയുമായെത്തിയ മോഹൻലാലിന്റെ ലുക്ക് നിറഞ്ഞു.
'മലൈക്കോട്ടൈ വാലിബൻ....എൽജെപിയുടെ സിനിമാ വിസ്മയം. സിനിമ പ്രഖ്യാപിച്ച അന്നുമുതൽ തുടങ്ങിയ കാത്തിരിപ്പ്..ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹൻലാലും ഒന്നിക്കുന്നു എന്നതിനപ്പുറം..അതൊരു കാലഘട്ടത്തിലെ ആക്ഷൻ ഡ്രാമ ചിത്രവും..അതിൽ മോഹൻലാൽ ഒരു ഗുസ്തിക്കാരനും ആണെന്നുള്ള എല്ലാ റൂമറുകളും ശരി വയ്ക്കുന്ന ഫസ്റ്റ് ലുക്ക്..മലയാള സിനിമയിൽ ഇതൊരു സംഭവം തന്നെ ആയിരിക്കും..ഒരു പാൻ ഇന്ത്യൻ ലെവൽ ഐറ്റം ലോഡിങ്', എന്നാണ് ഒരു ആരാധകന്റെ കമന്റ്.
'മലയാളത്തിന്റെ' മോഹൻലാൽ അവതരിക്കുന്നു, ഗംഭീരമായ ഫസ്റ്റ് ലുക്ക്, ഈ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷ ഉണ്ടു, പൊളി ഐറ്റം ലാലേട്ടാ, കട്ട വെയ്റ്റിങ്, തിരിച്ചുവരവ് ആശംസിക്കുന്നു...മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവുകൾ എപ്പോഴും മലയാള സിനിമാലോകം ആഘോഷിച്ചിട്ടേ ഉള്ളു..പക്ഷെ ആ തിരിച്ചു വരവിലും തകർക്കാൻ ഉള്ളത് തന്റെ തന്നെ റെക്കോർഡുകൾ എന്നതാണ് ഈ മനുഷ്യനെ ഒന്നാമൻ ആക്കി നിർത്തുന്നത്. അപ്പൊ പറഞ്ഞു വരുന്നത് എല്ലാവരും ഒരുങ്ങി ഇരുന്നോ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. എന്തായാലും പ്രേക്ഷകരിൽ വാനോളം പ്രതീക്ഷ ഏറ്റിയിരിക്കുകയാണ് ഫസ്റ്റ് ലുക്ക് എന്ന് നിസംശയം പറയാം.
മറുനാടന് മലയാളി ബ്യൂറോ