മുംബൈ: ഇന്ന് ബോളിവുഡിലെ മുന്‍കിട നടന്മാരില്‍ ശ്രദ്ധേയനാണ് വിക്കി കൗശല്‍. തന്റെ ശ്രദ്ധേമായ അഭിനയം കൊണ്ട് ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച താരം മുന്‍കാല അനുഭവങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

ഹിന്ദി ചലച്ചിത്ര സംഘട്ടന സംവിധായകന്‍ ശാം കൗശലിന്റെ മകനാണ് വിക്കി. തന്റെ കുടുംബം പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ളതാണെന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടും പിതാവിന് ജോലിയുണ്ടായിരുന്നില്ലെന്നും വിക്കി പങ്കുവെച്ചു.

1978ല്‍ തന്റെ മുത്തച്ഛന്‍ അച്ഛനെ മുംബൈയിലയക്കുകയായിരുന്നു. തൂപ്പുജോലിയടക്കം ചെയ്താണ് അച്ഛന്‍ അതിജീവിച്ചത്. അച്ഛന്റെ ചെറുപ്പകാലം പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു. ഈ മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വമില്ല. നിങ്ങള്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അടുത്തതായി മറ്റെന്തെങ്കിലും കണ്ടെത്തുമോ എന്ന് ചിന്തിക്കുകയാണ് അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളുമൊത്തുള്ള ഒരു സദസ്സിലാണ് ആത്മമഹത്യയെ കുറിച്ച് പിതാവ് പറഞ്ഞതെന്നും വിക്കി വെളിശപ്പടുത്തുന്നു. തനിക്ക് ഒരു ജോലി കിട്ടിയപ്പോള്‍ കുടുംബം ആശ്വസിച്ചു. എന്നാല്‍ രാവിലെ ഒമ്പതുമുതല്‍ അഞ്ചു വരെയുള്ള ജോലി തനിക്ക് പറ്റിയതെല്ലെന്ന് തിരിച്ചറിയുകയും തന്റെ ഇഷ്ടമേഖലയായ സിനിമയില്‍ എത്തുകയും ചെയ്തതായി വിക്കി കൗശല്‍ പറയുന്നു.

ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ബാഡ് ന്യൂസ് എന്ന ചിത്രമാണ് താരത്തിന്റെ ഈയാഴ്ച റിലീസിനൊരുങ്ങുന്ന സിനിമ.