- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിം ഫെയർ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി അനിമൽ
അഹമ്മദാബാദ്: ഫിലിം ഫെയർ പുരസ്‌കാരത്തിൽ തിളങ്ങി രൺബൂർ കപൂറിന്റെ ആനിമൽ. ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി രൺബീർ കപൂറിന്റെ അനിമലും വിക്രാന്ത് മാസിയുടെ ട്വെൽത്ത് ഫെയിലും.
വിധു വിനോദ് ചോപ്രയുടെ 12ത് ഫെയിൽ ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരവും വിധു വിനോദ് ചോപ്ര സ്വന്തമാക്കി. അതേസമയം, അനിമൽ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് രൺബീർ കപൂറിന് മികച്ച ജനപ്രിയ നടനുള്ള അവാർഡ് ലഭിച്ചു. മികച്ച നടിക്കുള്ള ഫിലിം ഫെയർ ട്രോഫി ആലിയ ഭട്ടും സ്വന്തമാക്കി.
കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ പ്രകടനമാണ് ആലിയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. വിക്രാന്ത് മാസിയാണ് മികച്ച നടൻ( ക്രിട്ടിക്‌സ്). 12ത് ഫെയിൽ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.മിസിസ് ചാറ്റർജി ഢ െനോർവേ എന്ന ചിത്രത്തിലൂടെ റാണി മുഖർജിക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചു.
ഫിലിം ഫെയർ പുരസ്‌കാര ജേതാക്കൾ
മികച്ച ചിത്രം (ജനപ്രിയം): 12-ത് ഫെയിൽ
മികച്ച ചിത്രം (നിരൂപകർ): ജോറാം
മികച്ച സംവിധായകൻ: വിധു വിനോദ് ചോപ്ര(12ത് ഫെയിൽ)
മികച്ച നടൻ (ജനപ്രിയം): രൺബീർ കപൂർ (അനിമൽ)
മികച്ച നടൻ (നിരൂപകർ): വിക്രാന്ത് മാസി (12ത് ഫെയിൽ)
മികച്ച നടി: ആലിയ ഭട്ട് (റോക്കി ഔർ റാണി കി പ്രേം കഹാനി)
മികച്ച നടി (നിരൂപകർ): റാണി മുഖർജി (മിസിസ് ചാറ്റർജി ഢ െനോർവേ)
മികച്ച സഹനടൻ: വിക്കി കൗശൽ (ഡങ്കി)
മികച്ച സഹനടി: ശബാന ആസ്മി (റോക്കി ഔർ റാണി കി പ്രേം കഹാനി)
മികച്ച വരികൾ: അമിതാഭ് ഭട്ടാചാര്യ (സാരാ ഹത്‌കെ സാരാ ബച്ച്‌കെ)
മികച്ച സംഗീത ആൽബം: അനിമൽ
മികച്ച പിന്നണി ഗായകൻ: ഭൂപീന്ദർ ബബ്ബൽ( അനിമൽ)
മികച്ച പിന്നണി ഗായിക: ശിൽപ റാവു (പത്താൻ)
മികച്ച കഥ: അമിത് റായ് (ഒ.എം.ജി 2)
മികച്ച തിരക്കഥ: വിധു വിനോദ് ചോപ്ര (12ത് ഫെയിൽ)
മികച്ച സംഭാഷണം: ഇഷിത മൊയ്ത്ര, (റോക്കി ഔർ റാണി കി പ്രേം കഹാനി)