- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു: രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ്
ന്യൂഡൽഹി: 69ാം മത് ദേശീയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തത്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേകം പുരസ്‌കാരം സ്വീകരിച്ചു.
മികച്ച സിനിമക്കുള്ള പുരസ്‌കാരം ഹോം സിനിമയുടെ നിർമ്മാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. മികച്ച തിരക്കഥ നായാട്ടിന്റേത്. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്.
ഫീച്ചർ വിഭാഗം
ഫീച്ചർ ഫിലിം- റോക്കട്രി:ദ നമ്പി എഫക്ട്
നടൻ- അല്ലു അർജുൻ(പുഷ്പ)
നടി- ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോൺ(മിമി)
സഹനടൻ- പങ്കജ് ത്രിപാഠി (മിമി)
സഹ നടി- പല്ലവി ജോഷി (കശ്മീർ ഫയൽസ്)
ബാലതാരം- ഭവിൻ റബാരി (ഛെല്ലോ ഷോ)
തിരക്കഥ (ഒറിജിനൽ)- ഷാഹി കബീർ (നായാട്ട്)
അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭൻസാലി, ഉത്കർഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)
ഡയലോഗ്-ഉത്കർഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)
ഛായാഗ്രഹണം- സർദാർ ഉധം(അവിക് മുമുഖോപാധ്യായ)
സംഗീത സംവിധായകൻ- ദേവിശ്രീ പ്രസാദ്(പുഷ്പ)
സംഗീത സംവിധായകൻ (പശ്ചാത്തലം)- എം.എം. കീരവാണി (ആർ.ആർ.ആർ)
ഗായിക- ശ്രേയ ഘോഷാൽ(മായവാ ഛായാവാ- ഇരവിൻ നിഴൽ)
ഗായകൻ- കാലാഭൈരവ(കൊമരം ഭീമുഡോ- ആർആർആർ)
ഗാനരചയിതാവ്: ചന്ദ്രബോസ് (ആർആർആർ)
നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹൻ(മേപ്പടിയാൻ)
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി(ഗംഗുഭായി കത്ത്യാവാടി)
കോസ്റ്റിയൂം ഡിസൈനർ- വീര കപൂർ(സർദാർ ഉധം)
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്
ഓഡിയോഗ്രഫി- അരുൺ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സർദാർ ഉധം), സിനോയ് ജോസഫ്(ഝില്ലി)
സംഘട്ടന സംവിധാനം -കിങ് സോളമൻ(ആർ.ആർ.ആർ)
നൃത്തസംവിധാനം- പ്രേം രക്ഷിത്(ആർ.ആർ.ആർ)
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആർ.ആർ.ആർ
മലയാളം സിനിമ- ഹോം
തമിഴ് സിനിമ- കടൈസി വിവസായി
കന്നട സിനിമ- 777 ചാർളി
തെലുങ്ക് സിനിമ- ഉപ്പേന
ഹിന്ദി സിനിമ- സർദാർ ഉധം
മറാഠി സിനിമ- ഏക്ദാ കായ് സാലാ
ആസാമീസ് സിനിമ- ആനുർ
ബംഗാളി സിനിമ- കാൽകോക്കോ
ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ
നോൺ ഫീച്ചർ വിഭാഗം
സിനിമ- ചാന്ദ് സാൻസേ(പ്രതിമ ജോഷി)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആർ.എസ്. പ്രദീപ്)
ഷോർട്ട് ഫിലിം ഫിക്ഷൻ- ദാൽഭാട്
ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)
പ്രത്യേക പരാമർശം- ബാലേ ബംഗാര
സംഗീതം- ഇഷാൻ ദേവച്ഛ(സക്കലന്റ്)
റീ റെക്കോർഡ്ങ്- ഉണ്ണിക്കൃഷ്ണൻ
സംവിധാനം- ബാകുൽ മാത്യാനി(സ്മൈൽ പ്ലീസ്)
മറുനാടന് ഡെസ്ക്