- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന്; നായാട്ട്, മേപ്പടിയാൻ, മിന്നൽ മുരളി തുടങ്ങിയവ പരിഗണനയിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം.
മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന.
മികച്ച നടൻ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരമാണ് എന്നാണ് റിപ്പോർട്ട്. ജോജു ജോർജ്, ബിജു മേനോൻ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടതായാണ് വിവരം. ആർആർആർ, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാർഡുകൾക്കായി മത്സരരംഗത്തുണ്ട്.
മറുനാടന് ഡെസ്ക്
Next Story