- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേപ്പടിയാൻ പരിഗണനയിൽ; മിന്നൽ മുരളിക്കും നായാട്ടിനും പ്രതീക്ഷകൾ; ജോജു ജോർജ് മികച്ച നടനാകുമോ? മാധവനും അനുപം ഖേറും മലയാളി താരത്തിന് കനത്ത വെല്ലുവളി; ദേശീയ സിനിമാ അവാർഡുകൾ ഇന്ന്
ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹിയിൽ പ്രഖ്യാപിക്കും. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പ് ജൂറി യോഗം ചേരും.
പുരസ്‌കാര പട്ടികയിൽ നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ എന്നീ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തിൽ ജോജു ജോർജ് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേപ്പടിയാനും മികച്ച അവാർഡുകൾ കിട്ടാൻ സാധ്യത ഏറെയാണ്. കേരളത്തിലെ സിനിമാ അവാർഡിൽ പരിഗണിക്കാത്തതാണ് ഈ സിനിമകളെല്ലാം.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ 'റോക്കട്രി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് അഗ്‌നിഹോത്രി ഒരുക്കിയ കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മത്സരിക്കുന്നുണ്ട്. ഓസ്‌കർ നേടിയ രാജമൗലിയുടെ 'ആർ.ആർ.ആർ' മത്സരരം?ഗത്തുണ്ട്. ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിക്കാൻ സാധ്യതയേറെയാണ്.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗട്ടും തമ്മിലാണ് മത്സരമെന്നാണ് വിവരങ്ങൾ. ഇവർക്ക് പുറമേ രേവതിയും മികച്ച നടിക്കുവേണ്ടി മത്സരിക്കുന്നു.