ലോസ് ഏഞ്ചൽസ്: 96ാ മത് ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിനാണ് ഏറ്റവും കൂടുതൽ നോമിനേഷൻ. 13 എണ്ണം. പുവർ തിങ്‌സ്, ബാർബി, കില്ലഴ്‌സ് ഓഫ് ദി ഫ്‌ളവർ എന്നിവ തൊട്ടുപിന്നാലെയുണ്ട്.

അതേസമയം മികച്ച അഭിപ്രായം നേടിയ ബാർബിയിലെ അഭിനേത്രി മാർഗട്ട് റോബിക്കും, സംവിധായിക ഗ്രെറ്റ ഗെർവിഗിനും നാമനിർദ്ദേശം കിട്ടാതിരുന്നത് നിരാശയുണ്ടാക്കി. മികച്ച നടനുള്ള നാമനിർദ്ദേശങ്ങളിൽ കില്ലേഴ്‌സ് ഓഫ് ദി മൂണിലെ മികവിന് ലിയനാർഡോ ഡികാപ്രിയോ ഇടം പിടിക്കാത്തതും ആരാധകരെ നിരാശപ്പെടുത്തി. ഏതായാലും ലിയനാർഡോയുടെ സഹതാരം ലിലി ഗ്ലാഡ്‌സ്‌റ്റോൺ ഓസ്‌കാറിന് വേണ്ടി മത്സരിക്കും.

ഓപ്പൺഹൈമറിന് കിട്ടിയ നാമനിർദ്ദേശങ്ങൾ പ്രതീക്ഷ പോലെ സംഭവിച്ചു. കിലിയൻ മഫി,( മികച്ച നടൻ) റോബർട്ട് ഡൗണി ജൂനിയർ( മികച്ച സഹതാരം) എമിലി ബ്ലണ്ട്( മികച്ച സഹനടി) എന്നിവർ മത്സരിക്കും. കിലിയൻ മർഫിയും, റോബർട്ട് ഡൗണി ജൂനിയറും ഈ വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം 'ടു കിൽ എ ടൈഗർ' മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരിക്കുന്നു.

ഝാർഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്.

നടന്മാരായ സാസി ബീറ്റ്‌സും ജാക്ക് ക്വയ്ഡുമാണ് ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിച്ചത്. പുരസ്‌കാര പ്രഖ്യാപനവും ദാനവും മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ നടക്കും( ഇന്ത്യയിൽ മാർച്ച് 11 പുലർച്ചെ). ജിമ്മി കിമ്മൽ അവതാരകനായി മടങ്ങിയെത്തും.

നാമനിർദ്ദേശങ്ങൾ

മികച്ച ചിത്രം

ഓപ്പൺഹൈമർ

ബാർബി

കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂൺ

പുവർ തിങ്‌സ്

ദി ഹോൾഡോവേഴ്‌സ്

അമേരിക്കൻ ഫിക്ഷൻ

മായ്‌സ്‌ട്രോ

പാസ്റ്റ് ലൈവ്‌സ്

ദി സോൺ ഓഫ് ഇന്ററസ്റ്റ്

അനാട്ടമി ഓഫ് എ ഫാൾ

മികച്ച സംവിധായകൻ

ക്രിസ്റ്റഫർ നോളൻ(ഓപ്പൺഹൈമർ)

മാർട്ടിൻ സ്‌കോർസസെ( കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂൺ)

യോർഗോസ് ലാന്തിമോസ്( പുവർ തിങ്‌സ്)

ജോനാഥൻ ഗ്ലേസർ( സോൺ ഓഫ് ഇന്ററസ്റ്റ്)

ജസ്റ്റിൻ ട്രയറ്റ്( അനാട്ടമി ഓഫ് എ ഫാൾ)

മികച്ച നടി

ലിലി ഗ്ലാഡ്‌സറ്റൺ( കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർ മൂൺ)

എമ്മ സ്‌റ്റോൺ (പുവർ തിങ്‌സ്)

കാരി മുള്ളിഗൻ( മായ്‌സ്‌ട്രോ)

സാൻഡ്ര ഹള്ളർ (അനാട്ടമി ഓഫ് എ ഫാൾ)

ആനറ്റ് ബെനിങ്( നയാഡ്)

മികച്ച നടൻ

കിലിയൻ മഫി( ഓപ്പൺഹൈമർ)

ബ്രാഡ്‌ലി കൂപ്പർ ( മായ്‌സ്‌ട്രോ)

ജെഫ്രി റൈറ്റ്( അമേരിക്കൻ ഫിക്ഷൻ)

പോൾ ഗിയമാട്ടി( ദി ഹോൾഡോവേഴ്‌സ്)

കോൾമാൻ ഡോമിംഗോ( റസ്റ്റിൻ)