- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമൗലിയും ശബാന അസ്മിയും ഓസ്‌കർ അംഗങ്ങൾ
മുംബൈ: ഓസ്‌കർ അംഗങ്ങളായി ഏഴ് ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളെ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് തിരഞ്ഞെടുത്തു. 487 പുതിയ അംഗങ്ങളുടെ പട്ടികയിലാണ് ചലച്ചിത്ര സംവിധായകൻ എസ്.എസ്. രാജമൗലി, ശബാന ആസ്മി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാര കലാകാരിയുമായ രമ രാജമൗലി, ഋതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകൻ രവി വർമൻ, സംവിധായിക റിമദാസ്, 'നാട്ടു നാട്ടു' ഗാനത്തിന്റെ കൊറിയോഗ്രാഫർ പ്രേം രക്ഷിത് എന്നിവർ സ്ഥാനം പിടിച്ചത്.
ഓസ്‌കർ പുരസ്‌കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. ഓസ്‌കർ പുരസ്‌കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷൻ ലഭിച്ചിട്ടുള്ള 71 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടിട്ടുള്ളവർ അക്കാദമി അംഗത്വം സ്വീകരിച്ചാൽ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും. ഇവരിൽ 9000ത്തിലധികം പേർക്ക് വോട്ട് ചെയ്യാൻ യോഗ്യതയുമുണ്ടാവും.
Next Story