തിരുവനന്തപുരം: 53 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ. ചിത്രം അറിയിപ്പ്.

ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി

പുരസ്‌കാരങ്ങൾ ഇങ്ങനെ

മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)

നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)

നടി- വിൻസി അലോഷ്യസ് (രേഖ)

നടൻ (സ്‌പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)

സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)

സ്വഭാവനടൻ- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)

സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും

സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)

രണ്ടാമത്തെ ചിത്രം- അടിത്തട്ട്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) - രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്

ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)

കഥ- കമൽ കെ.എം (പട)

സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)

കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്

ബാലതാരം പെൺ- തന്മയ (വഴക്ക്)

ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)

ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്

നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)

വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക

മേക്കപ്പ്ആർട്ടിസ്റ്റ്- റോണക്‌സ് സേവ്യർ (ഭീഷ്മപർവം)

ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)

ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)

കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)

ചിത്രസംയോജകൻ- നിഷാദ് യൂസഫ് (തല്ലുമാല)

ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)

ഗായകൻ- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)

സംഗീതസംവിധായകൻ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)

സംഗീതസംവിധായകൻ- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)

സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)

ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്

ഡബ്ബിങ് പെൺ -പോളി വൽസൻ - സൗദി വെള്ളക്ക

വിഷ്വൽ എഫക്ട്‌സ് -അനീഷ്, സുമേഷ് ?ഗോപാൽ (വഴക്ക്)

ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ

ചലച്ചിത്രലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ, അവസാന റൗണ്ടിലെത്തിയത് 49 സിനിമകൾ.

ജൂറിയുടെ വിലയിരുത്തൽ നേരത്തേ പൂർത്തിയായെങ്കിലും ആർക്കാണ് പുരസ്‌കാരം എന്ന് വ്യാഴാഴ്ച രാത്രിയാണ് നിശ്ചയിച്ചത്. അവാർഡിന്റെ രഹസ്യസ്വഭാവം നിലനിർത്താൻകൂടിയാണ് പ്രഖ്യാപനത്തിന്റെ തലേന്നുമാത്രം പുരസ്‌കാരനിർണയത്തിന്റെ അവസാനഘട്ടം നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ബുധനാഴ്ചത്തെ പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 154 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്.

രണ്ടു പ്രാഥമികസമിതികളുടെ വിലയിരുത്തലിനുശേഷം അവാർഡിന് പരിഗണിക്കേണ്ട സിനിമകളുടെ അന്തിമപട്ടിക ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള മുഖ്യജൂറി വിലയിരുത്തി.