കൊച്ചി: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് സിനിമയെ ആരാധകർ എതിരേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകൾക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്. ബ്ലോക്ക്‌ബസ്റ്റർ എന്ന് ചിലർ സിനിമയെ വിശേഷിപ്പിക്കുമ്പോൾ, വിജയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നാണ് മറ്റു ചിലർ കുറിക്കുന്നത്.

''വിജയുടെ പ്രകടനം പീക്ക് ലെവലിലേക്ക് ഉയർത്തി. ഓരോ ആക്ഷൻ രംഗങ്ങളും രോമാഞ്ചം ജനിപ്പിക്കുന്നു. സസ്‌പെൻസും ഇന്റർവെൽ ബ്ലോക്കും ഗംഭീരം. രണ്ടാം ഭാഗവും ഇതേ രീതിയിൽ പോയാൽ സിനിമ ബ്ലോക്ക് ബസ്റ്ററാകും '' സിനിമയുടെ ആദ്യ പകുതി കണ്ടതിന് ശേഷം ഒരു ആരാധകൻ എഴുതി.

മറ്റൊരു ഉപയോക്താവ് ലിയോ ഒരു 'മികച്ച' സിനിമയാണെന്നും എന്തുവിലകൊടുത്തും അത് കാണണമെന്നും വാദിച്ചു. അതേസമയം സിനിമ വിക്രത്തിനൊപ്പം വരില്ലെന്നാണ് പൊതു അഭിപ്രായം. ക്രിയേറ്റീവ് ഡയറക്ടർ തന്റെ ലോകേഷ് കനകരാജ് തന്റെ 'കൈതി', ' വിക്രം ' എന്നീ സിനിമകളിലുടനീളം താരങ്ങളെ കൊണ്ടുവന്ന് സിനിമാറ്റിക് യൂണിവേഴ്‌സ് ട്രെൻഡ് സൃഷ്ടിച്ചിരുന്നു.

ലിയോയും ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോയെന്ന ചോദ്യങ്ങൾ ചിത്രത്തിന്റെ തുടക്കം മുതലേ ഉയർന്നിരുന്നു. ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ലിയോ' റിലീസ് ചെയ്തതോടെയാണ് എൽസിയു ചിത്രം തന്നെയാണോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നത്. അതെ, 'ലിയോ' ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെനന്നതാണ്.

വിജയ് നായകനായ ലിയോയെ സിനിമാറ്റിക് യൂണിവേഴ്സുമായി സംവിധായകൻ കൂട്ടിച്ചേർത്തിട്ടുണ്ട്. 'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷൻ ഡ്രാമ മെഗാ-ബ്ലോക്ക്‌ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകർന്നു.

അനിരുദ്ധ് രവിചന്ദർ തന്റെ സംഗീതത്തിലൂടെ ചിത്രത്തിന്റെ റേഞ്ച് മാറ്റി മറിച്ചു. 'ലിയോ' നിരവധി റെക്കോർഡുകൾ റിലീസിന് മുന്നേ മറികടന്നിരുന്നു. പ്രീ ബുക്കിങ്ങിൽ ഷാരൂഖ് ഖാന്റെ ജവാനെ പിന്തള്ളിയാണ് ലിയോ റെക്കോർഡ് സൃഷ്ടിച്ചത്. കേരളത്തിൽ ഓപ്പണിങ് കളക്ഷൻ എട്ട് കോടിക്ക് മുകളിൽ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് വിലയിരുത്തൽ.