- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
'ത്രിശങ്കു' മെയ് 26 ന് തിയേറ്ററുകളിലെക്ക്; അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
അന്ന ബെന്നും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ത്രിശങ്കു'വിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. മെയ് 26 നാണ് 'ത്രിശങ്കു' തിയേറ്ററുകളിലെത്തുന്നത്.
നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിങ്' തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്സ് ഷോട്സ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് 'ത്രിശങ്കു'.
ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്സ് ഷോട്സിന്റെ മെന്റർ. മാച്ച്ബോക്സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ത്രിശങ്കു' ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമ്മാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്. ടീസർ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.