- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
15 ചിത്രങ്ങളുൾപ്പെടുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല; ‘2018' ഓസ്കാർ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്
ന്യൂഡൽഹി: കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി നിർമ്മിച്ച മലയാള ചലച്ചിത്രം '2018-എവരി വൺ ഇസ് എ ഹീറോ' ഓസ്‌കർ ചുരുക്കപ്പട്ടികയിൽനിന്ന് പുറത്തായി. ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ചിത്രത്തിന് 15 ചിത്രങ്ങളുൾപ്പെടുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനായില്ല. 88 ചിത്രങ്ങളാണ് പരിഗണിച്ചത്.
മികച്ച രാജ്യാന്തര സിനിമാവിഭാഗത്തിലെ നാമനിർദേശത്തിനായാണ് ചിത്രം മത്സരിച്ചത്. ഓസ്‌കർപോലുള്ള വേദിയിൽ രാജ്യത്തെ പ്രതിനിധാനംചെയ്യാനായത് സ്വപ്നതുല്യമാണെന്നും നിരാശരാക്കിയതിൽ ഏവരോടും ക്ഷമ ചോദിക്കുന്നെന്നും സംവിധായകൻ ജൂഡ്, സാമൂഹികമാധ്യമത്തിൽ കുറിച്ചു. 200 കോടി ക്ലബ്ബിലെത്തിയ മലയാളചിത്രംകൂടിയാണ് '2018'.
ചുരുക്കപ്പട്ടികയിലെത്തിയ ചിത്രങ്ങൾ
ദി സോൺ ഓഫ് ഇന്ററെസ്റ്റ് (യു.കെ.), ദി പ്രോമിസ്ഡ് ലാൻഡ് (ഡെന്മാർക്ക്), പെർഫെക്ട് ഡെയ്‌സ് (ജപ്പാൻ), അമേരിക്കാട്‌സ് (അർമേനിയ), ദി മങ്ക് ആൻഡ് ദി ഗൺ (ഭൂട്ടാൻ), ഫോളൻ ലീവ്‌സ് (ഫിൻലൻഡ്), ദി ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്), ദി ടീച്ചേഴ്‌സ് ലോഞ്ച് (ജർമനി), ഗോലാൻഡ് (ഐസ്ലൻഡ്), ലേ കപ്പിത്താനോ (ഇറ്റലി), ടോട്ടം (മെക്‌സിക്കോ), ദി മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ), സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിൻ), ഫോർ ഡോട്ടേഴ്‌സ് (ടുണീഷ്യ), 20 ഡെയ്‌സ് ഇൻ മരിയുപോൾ (യുക്രൈൻ).