- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Feature
 - /
 - EXPERIENCE
 
'അന്നപൂരണി'ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് പരാതി; നയൻ താരയുടെയും സംവിധായകന്റെയും നായകൻ ജയ്യുടെയും പേരിൽ കേസ്
ചെന്നൈ: നയൻതാര നായികയായ 'അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്' എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതി. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു.
നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പേരിലാണ് കേസ്. മുംബൈയിലെ എൽ.ടി. മാർഗ് പൊലീസ് സ്റ്റേഷനിലാണ് രമേഷ് സോളാങ്കി പരാതിനൽകിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്.
ശ്രീരാമനും സീതയും മാംസഭക്ഷണം കഴിച്ചിരുന്നുവെന്ന് സിനിമയിലെ നായകൻ പറയുന്നു. പൂജാരിമാരുടെ കുടുംബത്തിലെ പെൺകുട്ടി പ്രേമിക്കുന്നത് മുസ്ലിം ചെറുപ്പക്കാരനെയാണ്. ഇവയെല്ലാം ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സോളങ്കിയുടെ ആരോപണം.



