- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ബോക്‌സോഫീസിൽ കുതിച്ച് പൊന്നിയിൻ സെൽവൻ 2; ആദ്യ ദിന കളക്ഷൻ 64 കോടി! കേരളത്തിലും മണിരത്‌നം ചിത്രത്തിന് തേരോട്ടം; ആദ്യ ഭാഗത്തെയും കടത്തിവെട്ടുന്ന രണ്ടാം ഭാഗം ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ?
ചെന്നൈ: പ്രതീക്ഷയ്ക്കും അപ്പുറത്താണ് പൊന്നിയിൻ സെൽവൻ 2 എന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ബോക്‌സോഫീസിലും പിഎസ് 2വിന്റെ മുന്നേറ്റമാണ്. ഇടക്കാലം കൊണ്ട് തീയറ്ററുകളെ കൈവിട്ട പ്രേക്ഷകർ തിരികെ തീയറ്ററിലേക്ക് എത്തിയ കാഴ്‌ച്ച കേരളക്കരയും കണ്ടു. മൾട്ടിസ്റ്റാർ ചിത്രം ആഗോള തലത്തിലും കുതിക്കുയാണ്.
ഇന്ത്യൻ ബോക്‌സോഫീസിലും ആഗോളതലത്തിലും മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യ ദിനം 64 കോടിയിലധികം കളക്ഷൻ നേടി. വലിയ താരനിരയിൽ മണിരത്‌നം സംവിധാനം ചെയ്ത ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ആദ്യ ഭാഗത്തേക്കാൾ മികച്ച വിജയമാണ് പിഎസ് രണ്ട് പ്രതീക്ഷിക്കുന്നത്. കേരള ബോക്ലോഫീസിലും മികരച്ച തുടക്കം സ്വന്തമാക്കി.
ഇന്ത്യൻ ബോക്‌സോഫീസിൽ ചലനം സൃഷ്ടിച്ച് പൊന്നിയിൻ സെൽവൻ രണ്ട് ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഭാഗം സൃഷ്ടിച്ച പ്രേക്ഷക പ്രതീക്ഷയ്ക്കും മുകളിൽ ചിത്രം മികച്ച പ്രതികരണം നേടിയതോടെ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഗംഭീര തുടക്കമാണ് വേൾഡ് വൈഡ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ഫൈനൽ കളക്ഷനിൽ ആദ്യ ഭാഗത്തെക്കാൾ മികച്ച നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം 64.14 കോടിയാണ് വേൾഡ് വൈഡ് പിഎസ് -2 നേടിയിരിക്കുന്നത്. സൗത്തിന്ത്യൻ സിനിമ നേടുന്ന മികച്ച തുടക്കമാണിത്. ഇന്ത്യയ്ക്കു പുറമേ വിദേശ രാജ്യങ്ങളിൽ നിന്നും മികച്ച കളക്ഷൻ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ബോക്‌സോഫീസിൽ നിന്നു മാത്രം 32 കോടിയാണ് കണക്കുകൾ പ്രകാരം പിഎസ് -2 നേടിയിരിക്കുന്നത്. 2023 ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണ് പിഎസ് 2 നേടിയിരിക്കുന്നത്.
2022 ൽ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം 80 കോടിയായിരുന്നു ആഗോളതലത്തിൽ കളക്റ്റ് ചെയ്തത്. മോണിങ് ഷോകളുടെ കാര്യത്തിലും സ്‌ക്രീനുകളുടെ എണ്ണത്തിലും ഒന്നാം ഭാഗത്തേക്കാൾ കുറവായിരുന്നു രണ്ടാം ഭാഗത്തിന്. ഇതാണ് ഒന്നാം ഭാഗത്തേക്കാൾ കളക്ഷന്റെ കാര്യത്തിൽ പിഎസ് -2 നെ പിന്നിലാക്കിയത്. 4500 ൽ അധികം സ്‌ക്രീനുകളിലാണ് ഒന്നാം ഭാഗം പ്രദർശിപ്പിച്ചതെങ്കിൽ 3200 സ്‌ക്രീനുകൾ മാത്രമാണ് പിഎസ് 2 ന് ലഭിച്ചത്.
കേരളത്തിൽ നിന്നും മികട്ട തുടക്കം പൊന്നിയിൻ സെൽവൻ രണ്ടിന് ലഭിച്ചിട്ടുണ്ട്. 2.8 കോടിയാണ് ആദ്യ ദിനം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത മികച്ച കളക്ഷൻ റിപ്പോർട്ടാണ് ഇത്. തമിഴ്‌നാട്ടിൽ പ്രതീക്ഷിച്ചതിലും മികച്ച തുടക്കം സൃഷ്ടിച്ചിടുണ്ട്. 21.37 കോടി രൂപയാണ് റിലീസ് ദിവസം തന്നെ തമിഴ്‌നാട് ബോക്‌സോഫീസിൽ ചിത്രം നേടിയത്. ആന്ധ്രാപ്രദേശിലും തെലുങ്കാനയിൽ നിന്നുമായി 2.8, കർണാടകയിൽ നിന്നും 3.25, ഹിന്ദി മാർക്കറ്റിൽ നിന്നും 2.05 കോടി എന്നിങ്ങനെയാണ് പിഎസ് -2 ന്റെ കളക്ഷൻ സംബന്ധിച്ച് പുറത്തുവരുന്ന ആദ്യ റിപ്പോർട്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുമായി 32.14 കോടിയാണ് മൊത്തം കളക്ഷൻ ലഭിച്ചിരിക്കുന്നത്. യുഎസിൽ നിന്നും 13.5 കോടി രൂപയാണ് പിഎസ് -2 കളക്ഷൻ. ഓസ്‌ട്രേലിയ 2.62, ന്യൂസിലാൻഡ് 2.21, യുകെ 1.64, സിങ്കപ്പൂർ 1.5, മലേഷ്യ 2.75, മിഡിൽ ഈസ്റ്റിലും മറ്റു രാജ്യങ്ങളിൽ നിന്നുമായി 8.17 കോടിയോളമാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച തുടക്കം നേടിയ പിഎസ് രണ്ട് വാരാന്ത്യ ദിനത്തിൽ മികച്ച കളക്ഷനോടെ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു.
മറുനാടന് ഡെസ്ക്