- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകൾക്ക് അസൂയയാണ്, ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും സുന്ദരി'; ഐശ്വര്യ റായിയെ സൈബറിടത്തിൽ പരിഹസിക്കുന്നവരെ വിമർശിച്ചു റിച്ച ഛദ്ദ
മുംബൈ: സൈബറിത്തിൽ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നവരാണ് ബോളിവുഡ് നടിമാർ അടക്കമുള്ളവർ. ചിലർ അതിരൂക്ഷമായി പ്രതികരിക്കുകുയം ചെയ്യും. അത്തരത്തിൽ പ്രതികരണ ശേഷിയുള്ളവരുടെ കൂട്ടത്തിലാണ് നടി റിച്ച ഛദ്ദ. ഐശ്വര്യ റായിയെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നവരെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് നടി ഇക്കുറി രംഗത്തുവന്നിരിക്കുന്നത്.
ആളുകൾക്ക് ഐശ്വര്യയോടെ അസൂയയാണ് എന്നാണ് റിച്ച പറഞ്ഞത്. പാരിസ് ഫാഷൻ വീക്ക് ലുക്കിലെ ഐശ്വര്യ റായിയുടെ ലുക്കാണ് ട്രോളിന് കാരണമായത്. അവരോട് അസൂയയാണ് ആളുകൾക്ക്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് അവർ. അച്ചടക്കത്തോടെയും ബഹുമാനം ജനിപ്പിക്കുന്നതുമായ പെരുമാറ്റമാണ് ഐശ്വര്യയുടേത്. താരം ആരേക്കുറിച്ചും മോശം പറയാറില്ലെന്നും റിച്ച പറഞ്ഞു.
എവിടെയോ ഇരുന്നു ട്രോൾ ചെയ്യുന്നവർക്ക് ഉത്തരം കൊടുക്കേണ്ടതില്ല എന്നാണ് റിച്ച പറയുന്നത്. അങ്ങനെയുള്ളവരെ നേരിട്ട് കണ്ടാലും അവർക്ക് പ്യൂണിന്റെ ജോലിക്ക് പോലും എടുക്കില്ല. അയാൾ സ്വന്തം നിരാശ ഇങ്ങനെ പ്രകടിപ്പിക്കുന്നതാണ്.- റിച്ച പറഞ്ഞു.
ഒക്ടോബർ ഒന്നിനു നടന്ന പാരീസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ ലുക്കാണ് ട്രോളുകൾക്ക് കാരണമായത്. ഗോൾഡൻ ഫാൽഗുനിയിലും ഷേൻ പീക്കോക്ക് ഗൗണിലും അതിസുന്ദരിയായാണ് ഐശ്വര്യ എത്തിയത്.
മറുനാടന് ഡെസ്ക്