- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവിടെ ആരും ആരെയും ചതിച്ചിട്ടില്ല, ഒരു പരാതിയും ഇല്ല; നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ; അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിതരാം'; ഗോസിപ്പുകാർക്ക് ഗോപീസുന്ദറിന്റെ മറുപടി
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. സ്വിറ്റ്‌സർലൻഡിൽ അവധി ആഘോഷത്തിലാണ് ഗോപി സുന്ദർ ഇപ്പോൾ. അതിനിടെ താരം പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് കാരണമായത്. പെൺസുഹൃത്തിനൊപ്പമുള്ളതായിരുന്നു ചിത്രം.
ഇതോടെ ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ വേർപിരിഞ്ഞെന്നും താരമിപ്പോൾ പുതിയൊരു ബന്ധത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നു. ഇതിനെ ചുറ്റിപ്പറ്റി ഗോസിപ്പുകളും വിമർശനങ്ങളും എത്തിയതോടെയാണ് ഗോപിസുന്ദർ മറുപടി നൽകിയത്.
'ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിതരാം'- എന്നാണ് ഗോപി സുന്ദർ കുറിച്ചത്.
ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ചർച്ചയാവാറുണ്ട്. ഗായിക അഭയ ഹിരൺമയിയുമായി ഉണ്ടായിരുന്ന ലിവിങ് റിലീസ് അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാവുന്നത്. അമൃതയെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഈ ബന്ധം ഒരു വർഷം പിന്നിട്ടതിനു പിന്നാലെ ഇവർ വേർപിരിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. നിലവിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത് യാത്രയിലാണ് അമൃത.
മറുനാടന് ഡെസ്ക്