കൊച്ചി: അടുത്തകാലത്തായി സൈബറിടത്തൽ കടുത്ത ഓഡിറ്റിംഗിന് വിധേയനാക്കപ്പെടുന്ന താരമാണ് ഗായകൻ ഗോപീസുന്ദർ. ഗായകന്റെ ജീവിതത്തിലേക്ക് എത്തിനോക്കുക മലയാളികളുടെ സ്ഥിരം പരിപാടിയാണ് താരും.

അടുത്തിടെ സഹപ്രവർത്തകരായ സ്ത്രീകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ അശ്ലീല കമന്റുമായി വന്നവർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുകയാണ് അദ്ദേഹം. വീണ്ടും സഹപ്രവർത്തകയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദർ വിമർശകരുടെ വായടപ്പിച്ചത്.

മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. 'മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഗോപിയുടെ പുതിയ പോസ്റ്റ്. ചിത്രവും കുറിപ്പും ഇതിനകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കിടെ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഇതോടെ പരോക്ഷപ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തിയിരുന്നു. സഹഗായിക പുണ്യ പ്രദീപിനൊപ്പം ഗോപി സുന്ദർ പങ്കുവച്ച ചിത്രങ്ങളും ചർച്ചാവിഷയമായിട്ടുണ്ട്.