വേർപിരിയാൻ പോകുന്നുവെന്ന് അഭ്യൂഹങ്ങൾ; വിശദീകരണവുമായി ജ്യോതിക
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. സുര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് സ്ഥലം മാറിയത് എന്നാണ് പ്രചരിച്ചത്.
എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ ജ്യോതിക. തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോൾ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സുര്യയുമായുള്ള വിവാഹത്തിന് ശേഷം താത്കാലികമായി അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ '36 വയതിനിലെ ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. വളരെ സെലെക്ടിവ് ആയി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജ്യോതികയുടെ ഒടുവിൽ ഇറങ്ങിയ സിനിമ മമ്മൂട്ടി നായകനായ കാതൽ ആണ്. മലയാള സിനിമയായ ചിത്രമായ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വമ്പൻ ഹിറ്റായിരുന്നു. 'ശൈതാൻ' , 'ശ്രീ', 'ഡബകാർട്ടൽ' എനീ ചിത്രങ്ങളിൽ ഹിന്ദിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.