- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളുമായി പ്രണയത്തിലാണ്, അതു പക്ഷേ നിഷാന്ത് പിറ്റിയല്ല
മുംബൈ: ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയുമായി പ്രണയത്തിലാണെന്ന വാർത്തകൾ തള്ളി നടി കങ്കണ റണാവത്ത്. നിഷാന്ത് സന്തോഷകരമായ ഒരു വിവാഹ ജീവിതം നയിക്കുന്നയാളാണെന്നും ഒരുമിച്ച് ചിത്രങ്ങൾ എടുക്കുന്നു എന്നതിന്റെ പേരിൽ ഒരിക്കലും വ്യക്തിഹത്യ ചെയ്യരുതെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
നിഷാന്ത് ജി സന്തോഷകരമായ ഒരു വിവാഹ ജീവിതം നയിക്കുന്നയാളാണ്. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവു ചെയ്ത് കുഴപ്പത്തിലാക്കരുത്- കങ്കണ വ്യക്തമാക്കി. അതേസമയം താൻ ഒരാളുമായി പ്രണയത്തിലാണ്. സമയമാകുമ്പോൾ എല്ലാം തുറന്നു പറയുമെന്നും താരം വ്യക്തമാക്കി.
ഒരുമിച്ച് ചിത്രങ്ങൾ എടുക്കുന്നതിന്റെ പേരിൽ മാത്രം ഒരു യുവതിയെ ഒരു പുരുഷനുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ എത്തിയപ്പോഴാണ് ഇരുവരും ഒരുമിച്ച് ചിത്രങ്ങളെടുത്തത്. ഇത് സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
നിലവിൽ കങ്കണ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ തിരക്കലാണ് താരം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും കങ്കണ തന്നെയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രചനയും കങ്കണയാണ് നിർവഹിക്കുന്നത്. മലയാളത്തിൽ നിന്നും വിശാഖ് നായർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.