- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ നന്ദിയില്ലാത്ത മനുഷ്യനെന്ന് ശാന്തി വില്ല്യംസ്
ചെന്നൈ: മോഹൻലാൽ നന്ദി ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്നും, തന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല എന്നും നടി ശാന്തി വില്യംസ്. തമിഴ് മാധ്യമത്തിന് നൽകിയ ശാന്തിയുടെ അഭിമുഖം വൈറലായി.
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ മലയാളികൾ അടക്കമുള്ളവർക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. പ്രശസ്ത ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭർത്താവ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെവച്ച് വില്യംസ് സിനിമ ചെയ്തിട്ടുണ്ട്. സ്ഫടികം, ഇൻസ്പക്ടർ ബൽറാം, ഹലോ മദ്രാസ് ഗേൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദമ്പതികൾക്ക് നാല് മക്കളാണ്.
മോഹൻലാലിന് നന്ദിയില്ലെന്നും ഭർത്താവ് മരിച്ചപ്പോൾ പോലും വന്നില്ലെന്നുമൊക്കെയാണ് നടി പറയുന്നത്. കൂടാതെ മോഹൻലാലിന് ഒത്തിരി ഭക്ഷണം ഉണ്ടാക്കിക്കൊടുത്തതാണെന്നും വിമാനത്താവളത്തിൽ വച്ച് കണ്ടപ്പോൾ മുഖം തരാതെ പോയെന്നുമൊക്കെ അവർ പറയുന്നു.
'തെറ്റായി ധരിക്കരുത്. വില്യംസ് മികച്ചൊരു ക്യാമറമാനാണ്. എക്സ്ട്രാ ഓർഡിനറി ക്യാമറാമാൻ. ഇന്നത്തെ കാലത്ത് കയറ് കെട്ടി മുകളിലൊന്നും ആരും കയറില്ല. കാരണം, ക്രെയിൻ വന്നു. എന്നാൽ അന്ന് ക്രെയിൻ ഇല്ലായിരുന്നു. ഇതൊക്കെ വില്യം ചെയ്തായിരുന്നു. പ്രൊഫഷനലിസ്റ്റ്... വില്യംസിന് ദേഷ്യമൊക്കെ വരാറുണ്ട്. മോഹൻലാലിന്റെ ഹലോ മദ്രാസ് ഗേൾ എന്നത് ഞങ്ങളുടെ പടമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ശേഷമുള്ളത്. വില്ലനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. മോഹൻലാൽ വീട്ടിൽ വന്നാൽ അമ്മയുടെ അടുത്ത് നേരെ അടുക്കളയിൽ പോകും. മീൻ കറിയുണ്ടോയെന്ന് ചോദിക്കും. ഉണ്ടല്ലോ എന്ന് പറഞ്ഞാൽ ചെമ്മീനാണോയെന്ന് ചോദിക്കും. ഉടനെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും.
എന്റെ വീടിനടുത്ത് ഒരു മലയാളം സിനിമ ഷൂട്ടിങ് നടന്ന സമയത്ത് ഈ മനുഷ്യൻ കാരിയർ കൊണ്ടുവന്ന്, ഭക്ഷണം കൊണ്ടുപോകും. എന്നാൽ എന്റെ ഭർത്താവ് മരിച്ചപ്പോൾ മോഹൻലാൽ വന്നില്ല. എനിക്കിവരെ ഇഷ്ടമല്ല. തെറ്റിദ്ധരിക്കരുത്. ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്. എനിക്കിഷ്ടമല്ല. വില്യംസ് മോഹൻലാലിനെ വച്ച് നാല് സിനിമ ചെയ്തു. ലാൽ എന്നു പറയുന്ന മനുഷ്യനാണ്. ഇവർക്കൊപ്പം ജോലി ചെയ്തു. ലാലിന് പൈസ കൊടുക്കാൻ വേണ്ടി പൂർണഗർഭിണിയിയായ സമയത്ത് എന്റെ സ്വർണം പണയം വച്ച് 60,000 രൂപ കൊടുത്തിട്ടുണ്ട്. ഈ അവസ്ഥയിൽ എന്തിനാ ചേച്ചി നടന്നതെന്ന് ചോദിച്ച മനുഷ്യൻ വിമാനത്താവളത്തിൽ എന്നെ കണ്ടപ്പോൾ മുഖം തരാതെ ഓടി. ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല. തെറ്റായി കരുതല്ലേ,'- ശാന്തി വില്യംസ് പറഞ്ഞു.