ചെന്നൈ: ദ്വീർഘകാലമായി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്ന നടിയാണ് തൃഷ കൃഷ്ണൻ. പൊന്ന്യൻ സെൽവൻ സിനിമയിൽ അടക്കം അവർക്ക് മുഖ്യറോൾ തന്നെ ഉണ്ടായിരുന്നു. ദ്വീർഘകാലമായി ഇൻഡസ്ട്രിയിൽ തുടരുന്ന താരത്തെ കുറിച്ച് ഗോസിപ്പുകൾക്കും കുറവുണ്ടായിരുന്നില്ല. ബിസിനസ്സുകാരനായ വരുൺ മണിയനുമായുള്ള തൃഷയുടെ വിവാഹ നിശ്ചയം തമിഴ് സിനിമാ ലോകത്തെ ആഘോഷം തന്നെയായിരുന്നു. എന്നാൽ നിശ്ചയത്തിന് ശേഷം രണ്ട് പേരും പിരിഞ്ഞു.

അടുത്തിടെ പൊന്ന്യൻ സെൽവൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് തൃഷയ്ക്ക് വീണ്ടും വിവാഹത്തെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നു. എന്തുകൊണ്ട് ഇപ്പോഴും അവിവാഹിതയായി തുടരുന്നു എന്ന്. എന്നാൽ ആ ചോദ്യത്തിന് വളരെ ഡിപ്ലോമാറ്റിക് ആയി മറുപടി നൽകുകയായിരുന്നു തൃഷ. എന്റെ ജീവിതം എന്റെ ആരാധകർക്ക് വേണ്ടിയാണെന്നാണ് തൃഷ പറഞ്ഞത്.

വിവാഹം ഇനി വേണ്ട, ഇനി ജീവിതത്തിൽ വിവാഹം ഇല്ല എന്ന് സ്ഥാപിക്കും വിധമുള്ള തൃഷയുടെ പ്രസ്താവന ആരാധകരെയും നിരാശപ്പെടുത്തി. തൃഷ വിവാഹം ചെയ്ത് സെറ്റിൽഡ് ആയി ഫീൽഡ് വിട്ട് പോവും എന്ന് ആഗ്രഹിച്ച മറ്റ് ചില നടിമാർക്കും ആ പ്രസ്താവന കൊണ്ടു. കടമയ്ക്ക് വേണ്ടി വിവാഹം ചെയ്ത് വിവാഹ മോചിതയാകാൻ താത്പര്യമില്ല എന്നും നേരത്തെ തൃഷ പറഞ്ഞിരുന്നു

ഈ സാഹചര്യത്തിലാണ് തൃഷയുടെ പ്രണയ പരാജയങ്ങളെ കുറിച്ച് നടൻ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നത്. നടന്മാരായ ചിമ്പുവും റാണ ദഗ്ഗുപതിയുമായും തൃഷയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നുവത്രെ. എന്നാൽ ഈ രണ്ട് ബന്ധത്തിലും ചതിക്കപ്പെട്ടതോടെ വിവാഹത്തിലുള്ള തൃഷയുടെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാലാണ് ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്നാണ് രംഗനാഥൻ പറഞ്ഞത്

മാധ്യമപ്രവർത്തകനും നടനുമായ ബെയിൽവാൻ രംഗനാഥൻ സെലിബ്രിറ്റി നടീ - നടന്മാരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകൾ എല്ലാം വിവാദമായിരുന്നു. തൃഷയെ കുറിച്ച് നേരത്തെയും പല വിവാദ ആരോപണങ്ങളും രംഗനാഥൻ നടത്തിയിട്ടുണ്ട്. റെമ്യൂണറേഷന്റെ കാര്യത്തിൽ എല്ലാം വളരെ കണ്ണിങാണത്രെ തൃഷ.